CrimeKeralaNews

നെടുമ്പാശേരിയിൽ 80 കാരിയ്ക്ക് നേരെ പീഡനശ്രമം, അതിക്രമം കതക് പൊളിച്ച് അകത്തുകയറി

കൊച്ചി: നെടുമ്പാശേരിയിൽ എൻപതുകാരിക്ക് നേരെ പീഡന ശ്രമം. കപ്രശേരിയിൽ ഒറ്റക്ക് താമസിക്ക് വൃദ്ധയാണ് അക്രമം നേരിട്ടത്. സംഭവത്തിൽ സമീപവാസിയായ യുവാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ​​ദിവസം രാത്രി ഒരു മണിക്കായിരുന്നു സംഭവം. കപ്രേശേരി സൗത്തിലെ വീട്ടിൽ ഉറങ്ങി കിടക്കുമ്പോൾ സമീപവാസിയായ സുധീഷ് പിൻവാതിൽ ചവിട്ടിപൊളിച്ച് അകത്തുകയറിയെന്നാണ് വൃദ്ധയുടെ പരാതി.

ശബ്ദം കേട്ട് എഴുന്നേറ്റ പിന്നാലെ സുധീഷും മുറിക്കുള്ളിൽ എത്തി കയറിപിടിച്ചു. കണ്ണടയും മൊബൈലും തകർത്ത് വസ്ത്രം വലിച്ചുകീറി. അക്രമിയെ തിരിച്ചറിഞ്ഞ വൃദ്ധ എന്നോട് നീയിത് ചെയ്യുമോടാ എന്ന് വിളിച്ച് പറ‍ഞ്ഞതോടെ സുധീഷ് പിന്മാറി ഇറങ്ങിയോടിയെന്നാണ് മൊഴി. പല ദിവസങ്ങളിലും വൃദ്ധയുടെ വീടിന് സമീപം യുവാക്കൾ മദ്യപിക്കാറുണ്ട്. സുധീഷും ഈ സംഘത്തിലുള്ളത് വൃദ്ധ ശ്രദ്ധിച്ചിരുന്നു.

80കാരിയുടെ പരാതിക്ക് പിന്നാലെ നെടുമ്പാശേരി പൊലീസ് സുധീഷിനെ പിടികൂടി. പെയിന്‍റിംഗ് തൊഴിലാളിയാണ്. ആരോപണം പ്രതി നിഷേധിച്ചു. പരാതിക്കാരിയുടെ ഭർത്താവ് മരിച്ച ശേഷം ഒറ്റക്കാണ് താമസം. ആറ് മക്കളുണ്ട്. ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും ആരോഗ്യനില ഗുരുതരമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button