25.5 C
Kottayam
Sunday, June 7, 2026

വീണ്ടും ജ്വലിച്ച് സൂര്യൻ, പന്തു കൊണ്ടും ബാറ്റുകൊണ്ടും റാഷിദ് ഖാൻ; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ജയം

Must read

മുംബൈ: ഒന്നാമന്റെ പകിട്ടോടെ എത്തിയ ​ഗുജറാത്ത് ടൈറ്റൻസിനെ വാംഖ‍ഡെയിൽ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. നിർണായകമായ മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് രോഹിത് ശർമ്മയും സംഘവും പേരിലാക്കിയത്. മുംബൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ടൈറ്റൻസിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 190ൽ റൺസിൽ അവസാനിച്ചു. സെഞ്ചുറി നേടി ഒരിക്കൽ കൂടി സൂര്യകുമാർ യാദവാണ് (49 പന്തിൽ 103) മുംബൈ ഇന്ത്യൻസിന്റെ കരുത്തായത്.

മികച്ച പിന്തുണ നൽകാൻ വിഷ്ണു വിനോദിനും (30) സാധിച്ചു. ​ഗുജറാത്തിന് വേണ്ടി നാലോവറിൽ 30 റൺസ് വഴങ്ങി റാഷിദ് ഖാൻ നാല് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിം​ഗിൽ 41 റൺസ് എടുത്ത ഡേവിഡ് മില്ലറും 79 റൺസെടുത്ത റാഷിദ് ഖാനുമാണ് ​ഗുജറാത്തിന് വേണ്ടി പൊരുതി നോക്കിയത്. മുംബൈക്കായി ആകാശ് മദ്വാൽ സുപ്രധാനമായ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. വിജയത്തോടെ മുംബൈ രാജസ്ഥാനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിന് ഇറങ്ങിയ മുംബൈക്ക് ആരാധകർ സ്വപ്നം കണ്ട പോലെയൊരു തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് ഷമിയെയും മോഹിത് ശർമ്മയെയും അനായാസം നേരിട്ട രോഹിത് ശർമ്മയും ഇഷാൻ കിഷനും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി. എന്നാൽ, പവർ പ്ലേ അവസാനിച്ച് ടൈം ഔട്ടിന് ശേഷമുള്ള ആദ്യ ഓവറിൽ രോഹിത് ശർമ്മയെയും ഇഷാൻ കിഷനെയും മടക്കി ​റാഷിദ് ഖാൻ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി നൽകി. 

- Advertisement -

രോഹിത് 18 പന്തിൽ 29 റൺസെടുത്തപ്പോൾ ഇഷാൻ കിഷൻ 20 പന്തിൽ 31 റൺസെടുത്താണ് മടങ്ങിയത്. പിന്നാലെ സ്റ്റാർ പ്ലെയർ നെഹാൽ വധേരയെയും (15) റാഷിദ് ഖാൻ തന്നെ പുറത്താക്കി. മുംബൈ തകരുമെന്ന് ​ഗുജറാത്ത് വിശ്വസിച്ചപ്പോഴാണ് മലയാളി താരം വിഷ്ണു വിനോദും സൂര്യകുമാർ യാദവും ചേർന്നുള്ള മിന്നുന്ന സഖ്യം വാംഖഡയെ കോരിത്തരിപ്പിച്ചത്. അൽസാരി ജോസഫിനെയും മുഹമ്മദ് ഷമിയെയുമെല്ലാം ആകാശത്തെ നക്ഷത്രങ്ങളെ കാണിച്ച് കൊടുത്ത് ഇരുവരും മുംബൈയുടെ കരുത്തായി മാറി.

- Advertisement -

മുംബൈയുടെ കുതിപ്പ് തുടരുന്നതിനിടെയാണ് മോഹിത് ശർമ്മ വമ്പൻ തിരിച്ചുവരവ് നടത്തിയത്. റൺ ക്ഷാമം രൂക്ഷമായ ഓവറിലെ അവസാന പന്തിൽ വിഷ്ണു വിനോദ് പുറത്തുമായി. 20 പന്തിൽ 30 റൺസാണ് താരം ഇതിനകം പേരിൽ കുറിച്ചത്. പിന്നാലെ 32 പന്തിൽ സൂര്യ അർധ സെഞ്ചുറിയിലേക്കെത്തി. തന്റെ അവസാന ഓവറിലെ അവസാന പന്തിൽ ടിം ഡേവിഡിനെ കൂടെ തിരികെ നടത്തിച്ച് റാഷിദ് ഖാൻ വാംഖഡയെ കരയിച്ചു. പിന്നാലെ വീണ്ടുമെത്തിയ മോഹിത് ശർമ്മയെ തലങ്ങും വിലങ്ങുമിട്ട് പായിച്ച് 20 റൺസാണ് സൂര്യ അടിച്ച് കൂട്ടിയത്. അടുത്ത ഓവറിൽ ഷമിയും 17 റൺസ് വഴങ്ങിയതോടെ മുംബൈ 200 കടന്നു. അവസാന ഓവറിൽ അൽസാരിയെയും ശിക്ഷിച്ച് സൂര്യ അർഹിച്ച ആ​ദ്യ ഐപിഎൽ സെഞ്ചുറിയും സ്വന്തമാക്കി.

ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിന്റെ പകിട്ടിൽ മുംബൈയുടെ വൻ സ്കോറിനെതിരെ ഇറങ്ങിയ ​ഗുജറാത്തിനെ ആകാശ് മദ്വാൽ തുടക്കത്തിലേ ഞെട്ടിച്ചു. വൃദ്ധമാൻ സാഹയെയും ശുഭ്മാൻ ​ഗില്ലിനെയും ആകാശ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യയെ ബെഹ്റൻഡോർഫും പറഞ്ഞുവിട്ടു, ഒന്ന് കത്തിക്കയറിയ വിജയ് ശങ്കറിനെ പിയൂഷ് ചൗള മത്സരത്തിലെ തന്റെ  ആദ്യ ഓവറിൽ തന്നെ ബൗൾഡ് ചെയ്തതോടെ ​ഗുജറാത്ത് വിയർത്തു. അഭിനവ് മനോഹറിനെ തിരികെ അയച്ച് കുമാർ കാർത്തികേയ കൂടെ  കളം നിറഞ്ഞപ്പോൾ ​ഗുജറാത്ത് 55 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്നു. 

- Advertisement -

ഇതിന് ശേഷം ഡേവിഡ് മില്ല‍‍ർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആ നീക്കം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയതോടെ രോഹിത് ആകാശിനെ തിരികെ എത്തിച്ചു. ആകാശ് എത്തി 26 പന്തിൽ 41 റൺസെടുത്ത മില്ലർക്ക് മടക്കടിക്കറ്റ് എഴുതി നൽകി ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചു. രാഹുൽ തെവാട്ടിയെ കൂടെ വളരാൻ അനുവദിക്കാതെ ചൗള പറഞ്ഞുവിട്ടതോടെ മുംബൈ വിജയം ഉറപ്പിച്ചു. എന്നാൽ, ബാറ്റ് കൊണ്ടും റാഷിദ് ഖാൻ ഒരു മിന്നൽ വെടിക്കെട്ട് നടത്തിയതോടെ ​ഗുജറാത്ത് വൻ നാണക്കേട് ഒഴിവാക്കി. 21 പന്തിൽ താരം അർധ സെഞ്ചുറിയും സ്വന്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week