27.5 C
Kottayam
Sunday, June 7, 2026

ഡോക്ടർമാരോട് അപമാര്യാദയായി പെരുമാറിയെന്ന ആരോപണം,ഖേദം പ്രകടിപ്പിച്ച് കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി

Must read

പാലക്കാട്‌: ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരോട് അപമാര്യാദയായി പെരുമാറിയെന്ന ഡോക്ടർമാരുടെ ആരോപണത്തിനു പിന്നാലെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി. ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഡോക്ടർമാരുടെ പെരുമാറ്റത്തിലെ അതൃപ്തിയാണ് അറിയിച്ചതെന്നും എംഎൽഎ പ്രസ്താവനയിൽ വ്യക്തമാക്കി. തന്റെ പ്രതികരണം ആർക്കെങ്കിലും പ്രയാസം ഉണ്ടായെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി കോങ്ങാട് എംഎൽഎ പറഞ്ഞു. പനി ബാധിച്ച ഭർത്താവിനെ ചികിൽസിക്കാൻ വന്നപ്പോൾ ആയിരുന്നു സംഭവമെന്നും എംഎൽഎ വിശദീകരിച്ചു.

എംഎൽഎയുടെ കുറിപ്പ്

ഇന്നലെ 11/05/2023 ന് വൈകുന്നേരം 8:00 നും 8:30 മണിക്കും ഇടയിൽ ഞാൻ എന്റെ ഭർത്താവിന് അസുഖവുമായി പാലക്കാട് ജില്ലാ ആശുപത്രിയിൽ ക്യാഷ്യാലിറ്റിയിൽ ചെന്ന സമയം, ഞാൻ എം.എൽ.എ. ആണ് എന്ന് സ്വയം പരിചയപ്പെടുത്തുകയും  അവർ അതൊന്നും ശ്രദ്ധിക്കാതെ നിന്ന സമയം റോഷിനി എന്നുപറയുന്ന ഡോക്ടർ വന്ന് ഭർത്താവിൻ്റെ പേരും വയസും ചോദിച്ച് ഒ.പി. ടിക്കറ്റിൽ രേഖപ്പെടുത്തി. ഭർത്താവിന് കടുത്ത പനിയും വിറയലും ഉണ്ടായിരുന്നു. ഡയബറ്റിക് ആണെന്ന് ഞാൻ പറഞ്ഞപ്പോൾ ഡോക്ടർ തൊട്ട് നോക്കി “100ഡിഗ്രി” ആണെന്നും ഇൻജക്ഷൻ നൽകാമെന്നു പറയുകയും ചെയ്തു.

അപ്പോൾ ഞാൻ “ഇവിടെ  തെർമോമീറ്ററും, സ്റ്റെതസ്കോപ്പും ഒന്നും ഇല്ലേ” എന്ന് ചോദിച്ചു. “അത് ഇവിടെ ഇല്ലെന്നും തോട്ടുനോക്കിയാൽ അറിയമെന്നുമാണ്” ഡോക്ടർ മറുപടി പറഞ്ഞത്. 

- Advertisement -

ഈ സമയം ഞാൻ “തൊട്ട് നോകിയിട്ടാണോ നിങ്ങൾ രോഗികൾക്ക് ഇൻഞ്ചക്ഷൻ നൽകുന്നത് , നിങ്ങൾക്ക് രോഗികളോട് ഒക്കെ ഒന്ന് മര്യാദയ്ക്ക് പെരുമാറികൂടെ” എന്ന് പറഞ്ഞു.

- Advertisement -

ആ സമയം പൂജ എന്ന ഡോക്ടർ ഓടിവന്ന് “നിങ്ങൾ എം.എൽ.എ.യൊക്കെ ആയിരിക്കും ഇവിടെ ഒരുപ്പാട് രോഗിക്കൾ ഉണ്ട്” എന്ന് പറഞ്ഞ് എന്നോട് കയർക്കുകയും ചെയ്തു. 

ആ സമയം ഞാൻ “ക്യാഷ്യാലിറ്റിയിൽ ഒരുപാട് രോഗികൾ വരും എല്ലാവരെയും നോക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നും, തലയിൽ മുറുവുമായിവരുന്നവരെ മാത്രമേ നിങ്ങൾ നോക്കുകയുള്ളോ” എന്ന് ഞാൻ പൊതുവായാണ് സംസാരിച്ചത്. 

ഇതിന് ശേഷമാണ് ഒരു മെയിൽ നെഴ്സ്‌ ICU യിൽ നിന്ന്  തെർമോമീറ്റർ കൊണ്ടു വന്ന് പനി നോക്കിയതും, തുടർന്ന് ഇൻജക്ഷൻ എടുക്കുകയും ചെയ്തത്.

- Advertisement -

ശേഷം ഞാൻ പുറത്ത് വന്ന് DMO, സുപെറിൻ്റെണ്ടെൻ്റ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ഇന്ന് രാവിലെ വിളിച്ച് പറഞ്ഞു) എന്നിവരെ വിളിച്ച് ഈ കാര്യം പറയുകയും ചെയ്തു.

ഞാൻ എം.എൽ.എ. ആണെന്ന് അറിഞ്ഞു കൊണ്ട് എന്നെ അപമാനപ്പെടുത്തുന്ന രീതിയിൽ ഡോക്ടർമാർ ധിക്കാരപരമായ രീതിയിൽ സംസാരിച്ചതിൽ എനിക്ക് പരാതിയുണ്ടെന്നും ആയത് അന്വേഷിക്കണം എന്നും ഞാൻ ഫോണിൽ വിളിച്ചു പരാധിപ്പെട്ടിരുന്നു. 


കഴിഞ്ഞ 5 – വർഷക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ജില്ലാ ആശുപത്രിയിലെ ഇന്നു കാണുന്ന വികസനത്തിന്റെ ഭാഗമായ വ്യക്തി കൂടിയാണ് ഞാൻ. 

സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ രോഗികളോടുള്ള സമീപനത്തിൽ മറ്റം വരുത്തണം എന്ന് തന്നെ ആണ്  എന്റെ അഭിപ്രായം…

ഈ സംഭവത്തെ Dr. വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരും അല്ലാത്തവരും വാർത്താചാനലിൽ ഞാൻ  ഡോക്ടർമാരോട് ഇങ്ങനെ തട്ടികേറി  പറഞ്ഞതായി “നിങ്ങളുടെ പെരുമാറ്റം കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്” എന്ന് പറഞ്ഞു എന്ന രീതിയിൽ വളച്ചൊടിച്ച് വാർത്തകൾ വന്നു കൊണ്ടിരിക്കുകയാണ്.

ഞാൻ അത്തരത്തിലുള്ള ഒരു സംഭാഷണവും പരാമർശമോ നടത്തിയിട്ടില്ല.

ഞാൻ ഒരു സി.പി.ഐ.എം. പ്രവർത്തകയാണ് എല്ലാവർക്കും നല്ല സേവനവും സൗകര്യവും കിട്ടണം എന്നാണ് ആഗ്രഹിക്കുന്നത്. ഈ സന്ദർഭത്തിൽ മേൽ പഞ്ഞെ എന്റെ സംഭാഷണത്തിലോ പരാമർശത്തിലോ ആർക്കെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

ഈ കാര്യം KGMOA യുടെ ജില്ലാ പ്രതിനിധി Dr. ഗോപികൃഷ്ണനെ ഫോണിലൂടെ വിളിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week