24.8 C
Kottayam
Monday, June 8, 2026

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിലെ ജനങ്ങൾക്ക് ഷോക്ക്,വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ വർദ്ധിപ്പിച്ചു

Must read

ബെം​ഗളൂരു: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിലെ ജനങ്ങൾക്ക് ഷോക്ക്. വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ കൂട്ടി സർക്കാർ. ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ചാർജ് വർധന നിലവിൽ വരുക.  ഇന്നാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം അറിയുക. പത്തിനായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപി, കോൺ​ഗ്രസ്, ജെഡിഎസ് പാർട്ടികളാണ് പ്രധാനമായും മത്സര രം​ഗത്തുള്ളത്.

വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറിനുള്ളിൽത്തന്നെ കന്നഡക്കാറ്റ് എങ്ങോട്ടെന്നതിന്‍റെ വ്യക്തമായ സൂചനകൾ വരും. 224 മണ്ഡലങ്ങളിലെ 2,163 സ്ഥാനാർഥികളുടെ വിധി പെട്ടിയിലാണിപ്പോൾ. രാവിലെ എട്ട് മണിക്ക് തന്നെ പെട്ടി പൊട്ടിക്കും. ബെംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലം പെട്ടെന്ന് വരും.

പക്ഷേ, ബീദർ അടക്കമുള്ള, ഗ്രാമീണ മേഖലകൾ ധാരാളമുള്ള ജില്ലകളിലെ ഫലം വരാൻ വൈകും. പ്രാഥമിക ഫലസൂചനകൾ എട്ടരയോടെത്തന്നെ അറിയാം. ഒമ്പതരയോടെ അടുത്ത അഞ്ച് വർഷം കർണാടക ആര് ഭരിക്കുമെന്നതിന്‍റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കിൽ പിന്നെയും ഫലം മാറി മറിയാം.

വെള്ളിയാഴ്ച രാത്രിയോടെത്തന്നെ കർണാടകത്തിൽ രാഷ്ട്രീയ ചരടുവലികളും ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. 40 വർഷത്തെ പതിവ് തെറ്റിച്ച് കർണാടക ഇത്തവണ ബിജെപിക്ക് ഭരണത്തുടർച്ച സമ്മാനിക്കുമോ? കർണാടക നൽകുന്ന വിജയത്തിന്‍റെ ഊന്നുവടിയേന്തിയാകുമോ കോൺഗ്രസ് 2024-ലേക്ക് നടക്കുക?

- Advertisement -

- Advertisement -

ഇതിനെല്ലാമപ്പുറം തൂക്ക് മന്ത്രിസഭ വന്നാൽ കുമാരസ്വാമി കിംഗ് മേക്കറല്ല, കിംഗ് തന്നെ ആകുമോ? അതോ, പാർട്ടികളിൽ നിന്ന് എംഎൽഎമാരെ മറുകണ്ടം ചാടിച്ച്, ഓപ്പറേഷൻ താമരയടക്കമുള്ള തെരഞ്ഞെടുപ്പ് അട്ടിമറികളുടെ കാലമാണോ വരാനിരിക്കുന്നത്? തു‌‌ടങ്ങിയ നിരവധി ചോദ്യങ്ങൾക്കുത്തരമായിരിക്കും ലഭിക്കുക.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week