മലപ്പുറത്ത് 12കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ടാനച്ഛന് 20 വർഷം കഠിന തടവ്

മലപ്പുറം (Malappuram) വണ്ടൂരിൽ (Wandoor) 12 കാരിയായ മകളെ (Daughter) ലൈംഗികമായി പീഡിപ്പിച്ച (sexually abusing) രണ്ടാനച്ഛന് 20 വർഷം കഠിനതടവ് വിധിച്ച് കോടതി.

2016 ൽ ആണ് 12 വയസ് പ്രായമുള്ള പെൺകുട്ടിയെ 61 വയസുകാരനായ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. വണ്ടൂർ പൊലീസ് സ്റ്റേഷനിൽ പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ സ്പെഷ്യൽ ഫസ്റ്റ്ട്രാക്ക് ജഡ്ജ് കെ പി അനിൽകുമാർ ആണ് വിധി പറഞ്ഞത്.

പ്രതിക്ക് 20 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോലീസ് ഇൻസ്പെക്ടർമാരായ വി ബാബുരാജൻ, എ ജെ.ജോൺസൺ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ത പി പരമേശ്വരത്ത് ഹാജരായി.

ആറ്റിങ്ങലിൽ (Attingal) മാധ്യമ പ്രവർത്തകയ്‌ക്ക് (Woman Journalist) നേര അതിക്രമം നടത്തിയ പ്രതി പിടിയിലായി. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചു കൃഷ്ണ (21)ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.

ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമ പ്രവർത്തകയ്ക്ക് അടുത്തെത്തിയ ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. ഇതോടെ യുവാവിനെ പിടികൂടാൻ പിന്നാലെ മാധ്യമപ്രവർത്തക ഓടി. സമീപ പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാവ് നഗ്നനായി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും ഇയാളെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ആറ്റിങ്ങൽ മാമം ഭാഗത്തു നിന്നും പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News