വിമാന യാത്രക്കിടെ എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം, യുവാവ് അറസ്റ്റിൽ

അമൃത്‌സർ: വിമാന യാത്രക്കിടെ എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ അറസ്റ്റ് ചെ‌‌യ്തു. കഴിഞ്ഞ ദിവസം വൈകിട്ട് 6.15ന് ലക്നൗവിൽനിന്നു ശ്രീനഗറിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉത്തർപ്രദേശ് കാൺപൂർ സ്വദേശിയായ മുഹമ്മദ് ഡാനിഷ് എന്നയാളെയാണ് അറസ്റ്റ് ചെ‌യ്തത്.

യാത്രയ്‌ക്കിടെ ഇയാൾ എയർ ഹോസ്റ്റസുമായി തർക്കമുണ്ടായി. തുടർന്ന് ഇയാൾ ലൈം​ഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങി. സഹികെട്ട എയർഹോസ്റ്റസ് സംഭവം സുരക്ഷാ ഉദ്യോ​ഗസ്ഥരെ അറിയിച്ചു.

വിമാനം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഡാനിഷിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ അമൃത്‍സർ വിമാനത്താവളം പൊലീസ് സെക്‌ഷൻ 509 പ്രകാരം കേസെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തെതുടർന്ന് വിമാനം 15 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News