ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ്‌ ബോഡിയാണ് കോൺഗ്രസ്, പരിഹസിച്ച് പി വി അൻവർ എം.എൽ.എ

മലപ്പുറം: ചിന്തൻ ശിബിരത്തെ പരിഹസിച്ച് പി വി അൻവർ എംഎൽഎ. ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ്‌ ബോഡിയാണ് ഇന്നത്തെ കോൺഗ്രസെന്ന് പി വി അൻവർ പരിഹസിച്ചു. ചത്ത്‌ കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണെന്നും അൻവർ കുറ്റപ്പെടുത്തി. കോൺഗ്രസ് വിട്ട് ബിജെപിയിൽ പോകുന്നവരെ തടയാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്‌, എന്നിട്ട്‌ ഇമ്മാതിരി ഭാരിച്ച കാര്യങ്ങൾ ചിന്തിക്കെന്നും പി വി അൻവർ ഫേസ്ബുക്കില്‍ കുറിച്ചു.

പി വി അൻവർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

“ഇടതുമുന്നണി വിട്ട്‌ വരുന്നവരേ സ്വീകരിക്കും”

ചിന്തൻ ശിവിറിലെ തീരുമാനങ്ങളിൽ ഒന്നാണിത്‌.ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ്‌ ബോഡിയാണ് ഇന്നത്തെ കോൺഗ്രസ്‌.ചത്ത്‌ കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്.

കോൺഗ്രസിനെ മുഴുവനായി തൂക്കി വിലയ്ക്കെടുക്കാനുള്ള ശ്രമം സംഘപരിവാർ നടത്തുന്നുണ്ട്‌.ദേശീയ തലത്തിൽ,ദിവസവും മുതിർന്ന നേതാക്കളുൾപ്പെടെ ബിജെപിയിൽ ചേരുന്നുണ്ട്‌.ഗോവയിൽ സത്യം ചെയ്യിപ്പിക്കാൻ നേതൃത്വം കൊടുത്ത നേതാവ്‌ പോലും ഇന്ന് ബിജെപിയിലാണ്.!!

ആദ്യം നിങ്ങളുടെ ആളുകൾ ബിജെപിയിൽ പോകുന്നത്‌ തടയാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്‌.എന്നിട്ട്‌ ഇമ്മാതിരി ഭാരിച്ച കാര്യങ്ങൾ ചിന്തിക്ക്‌..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News