26.5 C
Kottayam
Wednesday, June 17, 2026

യാത്രയ്ക്ക് കൂട്ടായി യുവതികൾ, രണ്ടു ദിവസത്തേക്ക് 50000 രൂപ, സെക്സ് ടൂറിസം മാഫിയ ഒടുവിൽ പിടിയിൽ

Must read

മുംബൈ:നഗരത്തിൽ സ്ത്രീകള്‍ നടത്തിയ സെക്‌സ് ടൂറിസം റാക്കറ്റ് പൊലീസ് കണ്ടെത്തി. റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു സ്ത്രീകളെയും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകളെയും അറസ്റ്റ്‌ചെയ്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കെണിയൊരുക്കിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഘത്തെ പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കള്‍ എന്ന വ്യാജേന സംഘത്തെ സമീപിക്കുകയായിരുന്നു.

ടൂറിസ്റ്റ് സങ്കേതങ്ങളിലേക്ക് കൂടെപ്പോവാന്‍ യുവതികളെ ഒരുക്കിക്കൊടുക്കുകയാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏതു ടൂറിസ്റ്റ് കേന്ദ്രം എന്നതില്‍ തീരുമാനമായാല്‍ അവിടേക്ക് ഒപ്പം വരുന്നതിനുള്ള പെണ്‍കുട്ടികളുടെ പടങ്ങള്‍ അയച്ചു നല്‍കും. ആളെ സെല്ക്‌ട് ചെയ്താല്‍ വിവരങ്ങള്‍ റാക്കറ്റ് നല്‍കുന്നതിന് അനുസരിച്ച്‌ ടിക്കറ്റും താമസ സൗകര്യവും ഉപഭോക്താക്കള്‍ ബുക്ക് ചെയ്യണം.

രണ്ടു ദിവസത്തേക്ക് അന്‍പതിനായിരം രൂപ വരെയാണ് സംഘം ഈടാക്കിയിരുന്നത്. ഇതിനു പുറമേ കൂടെ വരുന്ന യുവതികളുടെ ചെലവു വഹിക്കണം. ഉപഭോക്താക്കള്‍ എന്ന വ്യാജേന എത്തിയ മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍നിന്ന് 45,000ഉം 40,000ഉം രൂപയാണ് സംഘം ഈടാക്കിയത്. ഗോവയിലേക്കു യാത്രയ്ക്കു തയാറായി വിമാനത്താവളത്തില്‍ എത്തിയ സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

Popular this week