24 C
Kottayam
Thursday, June 4, 2026

വാട്‌സ്ആപ്പ് വഴി സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് വീഴ്ത്തും, ഇഷ്ടമായാല്‍ ഡിജിറ്റല്‍ പേമെന്റിലൂടെ പണം കൈമാറണം; തൃശൂരില്‍ ഹൈടെക്ക് പെണ്‍വാണിഭ സംഘം പിടിയില്‍

Must read

തൃശൂര്‍: വാടക വീട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്ന പത്തംഗ സംഘം ചാലക്കുടിയില്‍ പിടിയില്‍. വാട്‌സാപ്പ് വഴി സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ആളുകളെ ആകര്‍ഷിക്കും. ഇഷ്ടപ്പെട്ടാല്‍ പിന്നെ പണം ഫോണ്‍ പേ അല്ലെങ്കില്‍ ഗൂഗിള്‍ പേ വഴി നല്‍കണം. ഉടനടി എത്തേണ്ട സമയം വാട്സാപ്പില്‍ ലഭിക്കും. ഇങ്ങനെയായിരിന്നു പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം.

കൊന്നക്കുഴി ആട്ടോക്കാരന്‍ റിന്റോ (35), ആലുവ അമ്പലത്തുപറമ്ബില്‍ ഷിയാസ് (32), ആളൂര്‍ ചാരുവിള പുത്തന്‍ വീട്ടില്‍ ശ്യാം (26), വെള്ളാംച്ചിറ പുളിയാനി വിന്‍സ് (26), എലിഞ്ഞിപ്ര സിത്താര നഗര്‍ കളപ്പാട്ടില്‍ വിഷ്ണു (24), വെറ്റിലപ്പാറ ആന്നൂര്‍ പൊയ്ക സുധീഷ് (37), വെണ്ണൂര്‍ വെളുത്താട്ട് മുകേഷ് (37), വാലുങ്ങാമുറി അരിയാമ്ബിള്ളി സുജിത് (37), വെറ്റിലപ്പാറ മാതിരപ്പിള്ളി സിന്ധു (37), മൂലം കോട് പാഴാര്‍ത്തി രാജി (37) എന്നിവരാണ് പിടിയിലായത്.

മുരിങ്ങൂരില്‍ ഒരു വാടക വീട് കേന്ദ്രീകരിച്ചയിരുന്നു ഇവരുടെ പ്രവര്‍ത്തനം. രാവിലെ മുതല്‍ വീട്ടിലേക്ക് ആളുകളെ എത്തിച്ചിരുന്നു. തുണിത്തരങ്ങളുടെ മൊത്ത വ്യാപാരിയാണെന്നാണ് സിന്ധു അയല്‍വീടുകളില്‍ പറഞ്ഞിരുന്നത്. രാത്രി കാലങ്ങളില്‍ ഒട്ടേറെപേര്‍ ഇവിടെയെത്തിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടുമ്പോള്‍ വീട്ടില്‍ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും ഉണ്ടായിരുന്നു. 19,000 രൂപയും ഗര്‍ഭ നിരോധന ഉറകളും പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നാല് വാഹനങ്ങളും പിടിച്ചെടുത്തു.

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അനാശ്യാസത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് ണ്‍പാലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോട്ടമുറിയിലെ വീട് ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊരട്ടി സി.ഐ. ബി.കെ. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week