ക്യാമറ ചതിച്ചാശേനെ… സൂം കോളിനിടെ സെക്രട്ടറിയുമായി സെക്‌സ്! സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തെറിച്ചു
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഘോഷങ്ങളും മീറ്റിങ്ങുകളുമെല്ലാം ഇപ്പോള്‍ വിഡിയോ കോണ്‍ഫറന്‍സിലേക്ക് മാറിയിരിക്കുകയാണ്. രോഗബാധ ഉണ്ടാകുമെന്ന പേടിയില്ലാതെ ജോലിയടക്കമുള്ള കാര്യങ്ങള്‍ സുഗമമായി കൊണ്ടുപോകാന്‍ നിരവധിപ്പേര്‍ ആപ്പ് ഉപകാരപ്പെടുത്തുന്നുണ്ട്. എന്നാല്‍ സൂം ആപ്പ് ശരിക്കും ‘ആപ്പാ’യ വാര്‍ത്തയാണ് ഫിലിപ്പീന്‍സില്‍ നിന്ന് പുറത്തുവരുന്നത്.
സൂം കോളിനിടെ സെക്സില്‍ ഏര്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന് ജോലി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. മീറ്റിംഗിനിടെ സെക്രട്ടറിയുമായി സെക്സില്‍ ഏര്‍പ്പെട്ട നിലയില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ ഉദ്യോഗസ്ഥന്‍ ആണ് വെട്ടിലായത്. ക്യാപ്റ്റന്‍ ജീസസ് എസ്റ്റിന്‍ എന്നയാളാണ് കാമറ ഓണ്‍ ആണെന്ന കാര്യം മറന്നത്. കവിറ്റെ പ്രവിശ്യയിലെ ഫാത്തിമ ദോസ് വില്ലേജ് കൗണ്‍സില്‍ ജീവനക്കാരനാണ് ഇദ്ദേഹം.
കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥര്‍ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ചൂടേറിയ ചര്‍ച്ചയിലായിരുന്നു. അതേസമയം ചര്‍ച്ചയില്‍ പങ്കെടുത്ത നാട്ടുകാരടക്കം ഉദ്യോഗസ്ഥന്റെ ചൂടേറിയ രംഗങ്ങള്‍ കാണാനിടയായി. ഓഗസ്റ്റ് 26-ാം തിയതി നടന്ന മീറ്റിങ്ങിനിടെയാണ് സംഭവം. മീറ്റിങ് ഇടയ്ക്കുവച്ച് നിര്‍ത്തി സെക്രട്ടറിയുടെ അടുത്തേക്ക് പോയ ക്യാപ്റ്റന്‍ തിരിച്ചുവന്ന് കാമറ ഓഫ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കാമറ ഓഫ് ആയില്ല. മീറ്റിങ്ങില്‍ പങ്കെടുത്ത മറ്റൊരു ജീവനക്കാരന്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.
വിഡിയോ പുറത്തുവന്നതോടെ ഉദ്യോഗസ്ഥനെ പുറത്താക്കണമെന്ന ആവശ്യവുമായി നാട്ടുകാരടക്കം രംഗത്തെത്തി. പ്രാദേശി വാര്‍ത്താ ചാനലുകളും സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.