28.4 C
Kottayam
Saturday, June 6, 2026

കാബൂൾ വിമാനത്താവളത്തിൽ തിക്കുംതിരക്കും; ഏഴു പേർ മരിച്ചെന്ന് ബ്രിട്ടൻ

Must read

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് ഏ​ഴു പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രെ​ല്ലാം അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

താ​ലി​ബാ​ൻ കാ​ബൂ​ൾ പി​ടി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ദി​വ​സ​വും അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് പ​ലാ​യ​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. അ​ഫ്ഗാ​നി​ൽ കു​ടു​ങ്ങി​യ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ യു​എ​സും സ​ഖ്യ​ക​ക്ഷി​ക​ളും ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഈ ​മാ​സം അ​വ​സാ​നം വ​രെ ര​ക്ഷാ​ദൗ​ത്യം തു​ട​രു​മെ​ന്നും യു​എ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ര​ക്ഷാ​ദൗ​ത്യം നീ​ട്ടാ​നു​ള്ള യു​എ​സി​ന്‍റെ തീ​രു​മാ​ന​ത്തി​ന് ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പി​ന്തു​ണ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 13 മു​ത​ൽ യു​കെ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് 4,000 പേ​രെ ഒ​ഴി​പ്പി​ച്ച​താ​യും ബ്രി​ട്ടീ​ഷ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ഫ്ഗാ​നി​ൽ നി​ന്ന് പ​ലാ​യ​നം ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ഭ​യം ഒ​രു​ക്കാ​ൻ ത​യാ​റാ​യി ചി​ല രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​ന്ത്യ​യും കാ​ബൂ​ളി​ൽ നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യം തു​ട​രു​ക​യാ​ണ്. അ​ഫ്ഗാ​നി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച മാ​ത്രം 390 പേ​രെ​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. താ​ലി​ബാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത് കൂ​ട്ട​ഒ​ഴി​പ്പി​ക്ക​ലി​ന് ത​ട​സ​മാ​യി​ട്ടു​ണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week