EntertainmentNews
കാത്തിരിപ്പിനൊടുവില്‍ പുതിയ വീഡിയോയുമായി കരിക്ക്
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയ വീഡിയോയുമായി കരിക്ക് ടീം വീണ്ടും . തിരുവോണ ദിവസമാണ് പുതിയ വീഡിയോ കരിക്ക് യൂ ട്യൂബ് ചാനലില്‍ പുറത്തിറക്കിയത് .അതെസമയം സ്റ്റാര്‍ എന്ന വീഡിയോ ഇതിനോടകം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായിട്ടുണ്ട്.
ഞായറാഴ്ച രാവിലെ വരെ 23 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത് .അനു കെ. അനിയന്‍ സംവിധാനം ചെയ്ത പുതിയ വീഡിയോയുടെ കഥയും സംഭാഷവണവും കരിക്ക് ടീമിന്റേതാണ്. ബിനോയ് ജോണാണ് ക്യാമറ. ആനന്ദ് മാത്യൂസാണ് എഡിറ്റിംഗ്.
കൊവിഡും ലോക്ക്ഡൗണും കാരണം അടുത്തിടെ കരിക്ക് പുതിയ വീഡിയോ ചെയ്തിരുന്നില്ല. എന്നാൽ,ഇതിനിടെ ആവറേജ് അമ്പിളി എന്ന പേരിലും പുതിയൊരു സീരിസ് കരിക്ക് ഫ്‌ളിക്കില്‍ ആരംഭിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News