കോട്ടയം: കോട്ടയത്ത് ഗര്‍ഭിണിയുടെ മരണകാരണം വാക്സിനേഷന്‍ മൂലമെന്ന് അധികൃതര്‍. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവാണ് മരണപ്പെട്ടത്. സംഭവത്തില്‍ ബന്ധുക്കല്‍ ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം യുവതിയുടെ മരണകാരണം കോവിഡ് വാക്‌സിനേഷന്‍ മൂലമാണെന്ന് ആശുപത്രി നല്‍കിയ ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നുണ്ട്. ഓഗസ്റ്റ് ആറാം തീയതിയാണ് മഹിമാ മാത്യു മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. എന്നാല്‍,അന്ന് രാവിലെയാണ് മഹിമ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതും. സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് മഹിമയുടെ ബന്ധുക്കള്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News