സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗായികയും നർത്തകിയുമായ അദ്വൈത പത്മകുമാർ. ഏഴ് വർഷങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയിയിൽ അദ്വൈത പത്മകുമാർ ചിത്രം പങ്കുവെച്ചത്. തായ്ലൻഡ് യാത്രാ സമയത്ത് എടുത്ത ചിത്രമാണ് താരം പങ്കുവെച്ചത്. റ്റുഗദർനെസ്, ഹാപ്പിനസ്സ്, മോർ ടു ഗോ എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് താരം ചിത്രം പങ്കുവെച്ചത്.
ഗോപി സുന്ദറിന്റെ പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കൾ ആശംസകൾ അറിയിച്ചിരുന്നു. അദ്ദേഹം പെൺസുഹൃ ത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ആ ഫോട്ടോയിലും അദ്വൈത പത്മകുമാറിനെ കാണാം.
പ്രിയ നായർ, ഹനാന്ഡ ഹമീദ്, അഞ്ജന മോഹൻ എന്നിവരും ആ ചിത്രത്തിൽ ഉണ്ടായിരുന്നു. എന്റെ ജീവിതം, എന്റെ നിയമങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നത്.
പിറന്നാൾ ദിനത്തിൽ താര നായർ ഗോപി സുന്ദറിന് ഒരു സമ്മാനം നൽകിയിരുന്നു. എന്നും കൂടെയുണ്ടായിരിക്കുന്നതിന് നന്ദി എന്ന വാചകം ഡിസ്പ്ലേ ചെയ്ത ഗിഫ്റ്റാണ് താര ഗോപയ്ക്ക് നൽകിയത്. തനിക്ക് ആശംസ അറിയിച്ച് പങ്കുവെച്ച പോസ്റ്റുകളൊക്കെ അദ്ദേഹം സ്റ്റോറി ആക്കുകയും ചെയ്തിരുന്നു.
എന്നാൽ പിറന്നാൾ ആഘോഷങ്ങൾക്കൊടുവിൽ ഗോപി സുന്ദർ പങ്കുവെച്ചത് പ്രിയക്കൊപ്പമുള്ള ചിത്രമായിരുന്നു. ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും മികച്ച പിറന്നാൽ എന്നായിരുന്നുന ഗോപി കുറിച്ചത്. കഴിഞ്ഞ വർഷം ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ച് പോസ്റ്റിട്ടതിന് പിന്നാലെ പ്രിയയ്ക്ക് ധാരാളം വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. ഗായിക അമൃത സുരേഷുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ വന്ന പോസ്റ്റ് ചിലർക്ക് അത്ര ദഹിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇവർ സിനിമയ്ക്കും പോയിരുന്നു.
കഴിഞ്ഞ വർഷമാണ് അദ്വൈതയ്ക്കൊപ്പമുള്ള ചിത്രം ഗോപി പങ്കുവെച്ചത്. ഇതിന് പിന്നാലെ ഇരുവരും വൃദ്ധാവനിൽ പോവുകയും ചെയ്തിരുന്നു.
ഈ പോസ്റ്റുകൾക്കും ധാരാളം വിമർശനങ്ങൾ വന്നിരുന്നു. ഗോപി സുന്ദർ സ്ത്രീ സുഹൃത്തുക്കൾക്കാെപ്പമുള്ള ഫോട്ടോ പങ്കുവെയ്ക്കുമ്പോൾ മോശം കമന്റുകൾ വരാറുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാറില്ല. കമന്റുകൾ അതിരുവിടുമ്പോൾ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്.
ഗായികമാരായ അഭയ ഹിരൺമയി, അമൃത സുരേഷ് എന്നിവരുമായി ഗോപി സുന്ദർ പ്രണയത്തിലായിരുന്നു. അഭയയുമായി വർഷങ്ങൾ നീണ്ട പ്രണയം അവസാനിപ്പിച്ചാണ് ഗോപി അമൃത സുരേഷുമായി പ്രണത്തിലായത്. പിന്നാലെ ഇരുവരും അകൽച്ചയിലായി. ഇതിനി പിന്നാലെയാണ് അദ്വൈതയ്ക്കാെപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.