25.5 C
Kottayam
Sunday, May 19, 2024

ജോസഫ് വിഭാഗത്തിന് വീണ്ടും തിരിച്ചടി

Must read

കൊച്ചി : പി.ജെ. ജോസഫിന് കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ വിധി. കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേരിൽ ചെണ്ട പൊതു ചിഹ്നമായി അനുവദിച്ച് തരണമെന്ന് പി.ജെ. ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കോടതി അനുവദിക്കുകയും ചെയ്തു.ഇതിനു പിന്നാലെ ജോസ് കെ. മാണി വിഭാഗം ഇതേ ബെഞ്ചിൽ തന്നെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവിറങ്ങിയത്.

കേരള കോൺഗ്രസ്(എം) എന്ന പേര് തങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ച് തന്നത് എന്ന ജോസ് വിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ ചിഹ്നത്തിനു പുറമേ പേരിന്റെ കാര്യത്തിലും ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week