കൊച്ചിയില്‍ മിണ്ടാപ്രാണിയോട് കൊടുംക്രൂരത! ഓടുന്ന വാഹനത്തില്‍ നായയെ കെട്ടിവലിച്ചു; വീഡിയോ

കൊച്ചി: കൊച്ചിയില്‍ മിണ്ടാപ്രാണിയോട് കൊടുംക്രൂരത. നെടുമ്പാശേരി അത്താണിക്കു സമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തായത്. കെ.എല്‍. 42 ജെ 6379 എന്ന കാറിലാണ് നായയെ കെട്ടിവലിച്ചത്. നായയെ കാറിന്റെ ഡിക്കിയില്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

വാഹന ഉടമയെ കണ്ടെത്താന്‍ ചെങ്ങമനാട് പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് ഉച്ചയോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടപ്പെട്ടത്. ടാക്‌സി കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട ശേഷം കാര്‍ ഓടിച്ചു പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇടയ്ക്ക് അവശനായ നായ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

കാറിന്റെ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. ഇതിന് ശേഷം ഇവര്‍ തന്നെ കാറിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്തി കാര്‍ തടയുന്നതും ദൃശ്യങ്ങളിലുണ്ട്. അഭിഭാഷക രശ്മിത രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ക്രൂരതയുടെ വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News