രാമക്ഷേത്ര നിര്‍മാണത്തിന് ശേഖരിച്ച 1,400 കോടി ബി.ജെ.പി മുക്കി; ഗുരുതര ആരോപണം

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ശേഖരിച്ച 1,400 കോടി രൂപ ബി.ജെ.പി മുക്കിയതായി ആരോപണം. രഥയാത്ര നടത്തി ബി.ജെ.പി പിരിച്ചെടുത്ത തുകയാണ് കാണാതായിരിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിനായി ആദ്യകാലങ്ങളില്‍ പങ്കെടുത്ത നേതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്.

മോദി സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് നിലവില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ആദ്യ കാലങ്ങളിലെ നീക്കങ്ങളില്‍ നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇവര്‍ ബിജെപിക്കെതിരേ ആരോപണം ഉന്നയിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി, ആര്‍എസ്എസ് നേതൃത്വം എന്നിവരെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ആരോപണം ഉന്നയിച്ചവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News