26 C
Kottayam
Saturday, June 6, 2026

കൊച്ചിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും സെന്റിനൽ സർവെയ്‌ലൻസ് പരിശോധന

Must read

കൊച്ചി:കോവിഡ് സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാനും പരിശോധന വ്യാപകമാക്കാനുമായി നടത്തുന്ന സെന്റിനൽ സർവെയ്‌ലൻസ് കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും ആരംഭിച്ചു. സുരക്ഷ ഉപകരണങ്ങളുടെ സഹായത്തോടു കൂടി ഡോക്ടറും മൈക്രോ ബയോളജിസ്റ്റും ഉൾപ്പെട്ട ടീം ആണ് നിരീക്ഷണ കേന്ദ്രങ്ങളിൽനേരിട്ടെത്തി പരിശോധന നടത്തുന്നത്.

ശേഖരിച്ച സാംപിളുകൾ പൂളിങ് നടത്തി പരിശോധിക്കുന്നതിനാൽ വേഗത്തിൽ കൂടുതൽ ആളുകളുടെ പരിശോധന പൂർത്തിയാക്കാൻ സാധിക്കും. ഏഴ് വിഭാഗങ്ങളിൽ ആണ് നിലവിൽ സെന്റിനൽ സെർവെയ്‌ലൻസ് നടത്തുന്നത്. വിദേശത്തു നിന്നെത്തിയ ആളുകൾ, കപ്പലിൽ എത്തുന്ന ആളുകൾ, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, സന്നദ്ധ പ്രവർത്തകർ, കോവിഡ് ഇതര ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, തുടങ്ങിയ ആളുകളെ ആണ് സെന്റിനൽ സെർവെയ്‌ലൻസിന് വിധേയരാക്കുന്നത്.

നിലവിൽ ഇത്തരത്തിൽ 30 സാംപിളുകളുടെ പരിശോധന പൂർത്തിയാക്കി. ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും സാമ്പിൾ ശേഖരണം നടത്തുന്നത്.

പരിശോധക്ക് വിധേയരാക്കുന്ന ആളുകളെ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപിലെയും ആളുകളുടെ സാംപിളുകൾ ഒരുമിച്ചു കലർത്തിയാണ് പൂൾ ടെസ്റ്റ്‌ നടത്തുന്നത്. ആർക്കും രോഗമില്ലെങ്കിൽ ഫലം നെഗറ്റീവ് ആയി ലഭിക്കും. പോസിറ്റീവ് ഫലം ലഭിച്ചാൽ ഓരോരുത്തരുടെയും സാംപിളുകൾ തനിയെ പരിശോധിക്കും.

- Advertisement -

സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാനായി മുൻപ് നടത്തിയിരുന്ന പരിശോധനയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ വിഭാഗങ്ങളിൽ പെട്ട 136 സാംപിളുകൾ പരിശോധിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week