24.4 C
Kottayam
Sunday, September 29, 2024

ഉലക്കകൊണ്ട് ശക്തമായി തലക്കടിച്ചു, കറിക്കത്തികൊണ്ട് കഴുത്തറത്തു, മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് വീടിന്റെ പിന്നിലെ തോട്ടത്തിലേക്കെറിഞ്ഞു; ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് വിവരിച്ച് ഭാര്യ

Must read

വെള്ളറട: ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കഥ വിവരിച്ച് ഭാര്യ. അമ്പൂരി കണ്ടംതിട്ട ജിപിന്‍ഭവനില്‍ സെല്‍വ മുത്തു(52) കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഭാര്യ സുമലത (ഷീബ-40) കുറ്റം സമ്മതിച്ചു. സെല്‍വമുത്തുവിന്റെ തലയില്‍ ഉലക്കകൊണ്ട് ശക്തമായി അടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

സ്ഥിരമായി സെല്‍വ മുത്തു തന്നെ മര്‍ദിക്കുന്നതാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് സുമലത പോലീസിനോട് പറഞ്ഞു. തലേന്ന് രാവിലെയും മര്‍ദിച്ചു. പുലര്‍ച്ചെ 2ന് ശേഷമായിരുന്നു കൊലപാതകം. കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന സെല്‍വമുത്തുവിന്റെ തലയില്‍ സുമലത ഉലക്കകൊണ്ട് ശക്തമായി അടിച്ചു.

ഈ അടിയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ടു. തലയോടും പൊട്ടി. കട്ടിലിന്റെ വശത്ത് നിന്നുകൊണ്ടാണ് അടിച്ചത്. തുടര്‍ന്ന് റബര്‍ തടിയുടെ കഷണം കൊണ്ട് വീണ്ടും മൂന്നുവട്ടം തലയ്ക്കടിച്ചു. അതിനുശേഷം കട്ടിലില്‍ ഇരുന്ന് കറിക്കത്തികൊണ്ട് കഴുത്തറത്തു.

തുണികൊണ്ട് മൃതദേഹം മൂടിയ ശേഷം കത്തികഴുകി ചണംചാക്കില്‍ പൊതിഞ്ഞ് വീടിന്റെ പിന്നിലെ തോട്ടത്തിലേക്കെറിഞ്ഞു. ഇതിനിടെ ഭിന്നശേഷിക്കാരനായ മകന്‍ ജിത്തു ശുചിമുറിയില്‍ പോയി തിരികെ എത്തിയപ്പോള്‍ കിടന്നുറങ്ങിക്കൊള്ളാന്‍ നിര്‍ദേശിച്ചു.

റബര്‍ ടാപ്പിങ്ങിന് പോകുന്നതിനായി പുലര്‍ച്ചെ 3ന് സെല്‍വമുത്തു അലാം വയ്ക്കാറുണ്ട്. ഇത് ഓഫാക്കി വച്ചശേഷം നേരം പുലരുന്നതുവരെ സുമലത വീടിന്റെ വരാന്തയില്‍ ഇരുന്നു. രാവിലെയാണ് സമീപ വീട്ടില്‍ എത്തി ടാപ്പിങ് കത്തികൊണ്ട് ഭര്‍ത്താവിന് പരുക്കേറ്റെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week