28.4 C
Kottayam
Saturday, June 6, 2026

ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വിചാരം വേണ്ട; നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കെ സുരേന്ദ്രന്‍

Must read

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി തയാറല്ല. പാലാ രുപതാധ്യക്ഷന്‍ പറഞ്ഞത് പ്രസക്തമായ വിഷയമാണ്. നാര്‍ക്കോട്ടിക് ജിഹാദ് ലോകം മുഴുവനുമുണ്ടെന്നത് യാഥാര്‍ഥ്യമാണ്.

ഈരാറ്റുപേട്ടയില്‍ നിന്നും ഗുണ്ടകള്‍ എത്തി പാലായില്‍ ഭീഷണി മുഴക്കിയാല്‍ ബിജെപി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം സമാധാനപ്രിയരായ ആള്‍ക്കാരാണ്. ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വിചാരണം ഇനിയാര്‍ക്കും വേണ്ടെന്നും പാലാ ബിഷപ്പിനെ കാണാന്‍ സമയം ചോദിച്ചിരുന്നില്ലെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ കത്തോലിക്ക സഭയുടെ പരാതി സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. സഭയുടെ ആശങ്കയും പരാതിയും അന്വേഷിച്ചു യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരണം. അതേസമയം, ഈ വിഷയത്തില്‍ സിപിഎമ്മിനു ഗൂഢ അജന്‍ഡയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇരു മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കരുത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാര്‍ നോക്കുകുത്തിയായിരിക്കരുത്. സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇരു സമുദായങ്ങളും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

- Advertisement -

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത തകര്‍ക്കുന്ന ചര്‍ച്ചകള്‍ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നും ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. അവസരം കാത്തിരിക്കുന്നവര്‍ക്കാണ് ഈ ചര്‍ച്ചകള്‍ ഗുണം ചെയ്യുക. വീണ്ടും ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നത് കേരളത്തിന് ഗുണകരമാകില്ല. വിവാദം അവസാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

Popular this week