കാറില്‍ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തു; സെക്യൂരിറ്റി ജീവനക്കാരെ ഓട്ടോ ഡ്രൈവര്‍ ജീവനോടെ തീ കൊളുത്തി

പൂനെ: കാറില്‍ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജീവനോടെ തീ കൊളുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മഹാരാഷ്ട്രയിലെ ഭോസായി മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 41 കാരനായ ശങ്കറിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 31കാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ മഹേന്ദ്രബാലുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവര്‍ ആഡംബരക്കാറില്‍ മൂത്രമൊഴിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നീട് ഓട്ടോറിക്ഷ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് പോകുകയും ചെയ്തു.

സെക്യൂരിറ്റി ജീവനക്കാരന്റെ പെരുമാറ്റത്തില്‍ ഇയാള്‍ കുപിതനായിരുന്നു. ഓട്ടോഡ്രൈവര്‍ വൈകീട്ട് തിരിച്ചെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News