News
ഏഴിമല നാവിക അക്കാദമിക്കുനേരേ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
കണ്ണൂര്‍: ഇന്ത്യന്‍ നാവിക സേനയുടെ കീഴിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിക്കുനേരേ ബോംബ് ഭീഷണി. ഭീഷണക്കത്തിലൂടെയാണ് അക്കാദമിയില്‍ ബോംബ് വയ്ക്കുമെന്ന വിവരം അജ്ഞാതന്‍ അറിയിച്ചത്.
സിഖ് ടിബറ്റന്‍സ് ആന്‍ഡ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണെന്ന് ഭീഷണി എത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഭീഷണി കത്ത് അക്കാദമിയിലെത്തിയതെന്നാണ് മിലിട്ടറി ഇന്റലിജന്‍സ് പോലിസിനു വിവരം നല്‍കിയത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലിസിനു വിവരം കൈമാറി.
പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കോടതിയെ സമീപിച്ച ശേഷമായിരിക്കും പയ്യന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷിക്കുക. ഭീഷണിയുടെ പശ്ചാത്തലത്തില്‍ അക്കാദമിയുടെ പുറത്ത് രാത്രികാല പട്രോളിംഗും സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News