എന്റെ ശരീരത്തിലെ രോമങ്ങള്‍ എന്നും എനിക്ക് അസ്വസ്ഥത ആയിരുന്നു, ആ അസ്വസ്ഥതയില്‍ നിന്നുള്ള മോചനം ആയിരുന്നു അത്; സീമ വിനീത്
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം സീമ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് ട്രാന്‍സ് വുമണ്‍ കൂടിയായ സീമ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുറച്ചു കാലം മുന്‍പ് വരെ
ദിവസവും രണ്ടു നേരം ഷേവ് ചെയ്താലും പോകാത്ത മുഖത്തെ രോമങ്ങളും എത്ര മേക്കപ്പ് ഇട്ടാലും മായാത്ത മുഖത്തെ പച്ചപ്പും ….. ഇത് രണ്ടും ഒരിക്കലും മറക്കാന്‍ കഴിയില്ല എന്റെ ജീവിതത്തില്‍ ??
ജീവിതത്തില്‍ ഏറ്റവും വിമര്‍ശനം കേട്ടിട്ടുള്ളതും ഇതിനൊക്കെ തന്നെയാണ്
എന്തിനാ നീയൊക്കെ താടിയും മീശയും വടിക്കുന്നത്???
ആണായി ജീവിച്ചാല്‍ പോരേ??
എന്തിനാ നിങ്ങളൊക്കെ ഓവര്‍ മേക്കപ്പ് ഇടുന്നത്???
എന്റെ ശരീരത്തിലെ രോമങ്ങള്‍ എന്നും എനിക്ക് അസ്വസ്ഥത ആയിരുന്നു ആ അസ്വസ്ഥതയില്‍ നിന്നുള്ള മോചനം ആയിരുന്നു അത്
എന്റെ മുഖത്തിലെ പച്ചപ്പ് എനിക്ക് മറ്റുള്ളവരുടെ മുന്നില്‍ മറക്കണം എന്ന് എനിക്കുണ്ടായിരുന്നു എന്നാലേ മറ്റുള്ളവര്‍ എന്നെ ഒരു സ്ത്രീ ആയി കാണു എന്ന അറിവില്ലായ്മ ആയിരുന്നു എന്റെ മുഖത്തെ ഓവര്‍ മേക്കപ്പ് ??