24 C
Kottayam
Thursday, June 4, 2026

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ ഭീഷണിയുമായി പുതിയ സ്‌പൈവെയര്‍

Must read

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ ഭീഷണി ഉയര്‍ത്തി പുതിയ സ്‌പൈവെയര്‍ കണ്ടെത്തിയെന്ന് സൈബര്‍ സുരക്ഷ വിദഗ്ധര്‍. ഗൂഗിളിന്റെ ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ഏതാണ്ട് 3.2 കോടി ബ്രൗസര്‍ ഉപയോക്താക്കളെയെങ്കിലും ബാധിക്കാന്‍ സാധ്യതയുള്ള ചാര പ്രോഗ്രാം ആണ് ഇപ്പോള്‍ എവൈക്ക് സെക്യൂരിറ്റി എന്ന സൈബര്‍ സുരക്ഷ സ്ഥാപനത്തിലെ വിദഗ്ധര്‍ കണ്ടെത്തിയത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൂഗിള്‍ ക്രോ ബ്രൗസറില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഗൂഗിള്‍ ക്രോം സ്റ്റോറില്‍ നിന്നും ആഡ് ചെയ്യുന്ന ആപ്ലികേഷന്‍ വഴിയാണ് ഇത്തരം സ്‌പൈ വെയര്‍ ബ്രൗസറില്‍ പ്രവേശിക്കുന്നത്. ഒരു മാസം മുന്‍പ് എവൈക്ക് നല്‍കിയ മുന്നറിയിപ്പില്‍ ഇത്തരത്തില്‍ സ്‌പൈ വെയര്‍ ഉപയോക്താവിന്റെ സിസ്റ്റത്തില്‍ എത്താന്‍ കാരണമാകുന്ന 70 ഒളം ആഡ് ഓണുകള്‍ ക്രോം വെബ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്.

ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയപ്പോള്‍ തന്നെ 70ആഡ് ഓണുകള്‍ തങ്ങളുടെ ഗൂഗിള്‍ ക്രോം വെബ് സ്റ്റോര്‍ പോളിസി ലംഘനം നടത്തിയതായി കണ്ടെത്തി. ഇതിനാല്‍ തന്നെ ഇവ അടിയന്തരമായി നീക്കിയെന്നാണ് ഗൂഗിള്‍ വക്താവ് സ്‌കോട്ട് വെസ്റ്റോവര്‍ റോയിട്ടേര്‍സിനോട് പ്രതികരിച്ചത്.

പ്രശ്‌നം കണ്ടെത്തി ഒഴിവാക്കിയ ആഡ്- ഓണുകളില്‍ ഭൂരിഭാഗവും പ്രശ്‌നക്കാരായ സൈറ്റുകള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നവയോ, അല്ലെങ്കില്‍ ഫയലുകള്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും മറ്റൊരു ഫോര്‍മാറ്റിലേക്ക് മാറ്റുന്നവയോ ആയിരുന്നു. ഈ ആഡ്-ഓണുകള്‍ ഒരു ഉപയോക്താവിന്റെ ബ്രൌസറില്‍ നിന്നും ബ്രൌസിംഗ് ഹിസ്റ്ററിയും മറ്റ് വിവരങ്ങളും ചോര്‍ത്തി. ചില ബിസിനസിന് വേണ്ടി നല്‍കിയിരുന്നു എന്നാണ് വിവരം.

- Advertisement -

ഇത്തരം ആപ്പുകളുടെ ഡൗണ്‍ലോഡുകളുടെ എണ്ണം വച്ച് നോക്കിയാല്‍ ഇതുവരെ ക്രോമുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഏറ്റവും വലിയ സുരക്ഷ പ്രശ്‌നങ്ങളില്‍ ഒന്നായിരിക്കും ആഡ് ഓണ്‍ സ്‌പൈ വെയര്‍ വിവാദം.

- Advertisement -

എന്നാല്‍ ആരാണ് യഥാര്‍ത്ഥത്തില്‍ ഈ ആഡ്-ഓണുകള്‍ക്ക് പിന്നില്‍ എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവ ഗൂഗിള്‍ ക്രോ വെബ് സ്റ്റോറില്‍ അംഗീകാരത്തിനായി നല്‍കിയപ്പോള്‍ നിര്‍മ്മാതാക്കളുടെതെന്ന് പറഞ്ഞ് നല്‍കിയത് വ്യാജ വിലാസങ്ങളാണ് എന്നാണ് ഈ സ്‌പൈ വെയര്‍ പ്രശ്‌നം കണ്ടെത്തിയ എവൈക്കിന്റെ ഗവേഷകര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week