KeralaNews

കോടതി ഉത്തരവിനും ഡയസ്നോണിനും പുല്ലുവില, സെക്രട്ടറിയേറ്റിൽ ജീവനക്കാരില്ല, എത്തിയത് 174 പേർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി (High Court) നിർദ്ദേശത്തിന് പുല്ലുവില. ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിലടക്കം ആദ്യ മണിക്കൂറിൽ ഹാജർ നില വളരെ കുറവ്. ആകെയുള്ള 4821 സ്ഥിരം ജീവനക്കാരിൽ 174 പേരാണ് ഇതുവരെ ജോലിക്കെത്തിയത്. പല വിഭാഗങ്ങളിലും ആരും ജോലിക്കെത്തിയില്ല. ഇന്നലെ 32 പേരായിരുന്നു സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത്. എന്നാൽ കോടതിയിടപെട്ടതോടെ സംസ്ഥാന സർക്കാരിന് ഡയസ് നോൺ പ്രഖ്യാപിക്കേണ്ടി വന്നു. എന്നാൽ ഈ നിർദ്ദേശവും ജീവനക്കാർ തള്ളിയെന്ന് ഹാജർ നിലയിൽ നിന്നും വ്യക്തമാണ്.

ജീവനക്കാരുടെ വലിയ വിഭാഗവും രണ്ടാം ദിവസവും പണിമുടക്കുകയാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ നിർദ്ദേശം അനുസരിക്കില്ലെന്നും ഇന്നും പണിമുടക്കുമെന്നും സർവ്വീസ് സംഘടനകൾ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. പലയിടത്തും

ഓഫീസുകൾ അടഞ്ഞു കിടക്കുകയാണ്. കളക്ട്രേറ്റുകളിലും ജീവനക്കാർ വളരെ കുറവാണ്. എറണാകുളം കളക്ട്രേറ്റിൽ വിരലിൽ എണ്ണാവുന്ന ജീവനക്കാർ
മാത്രമാണ് എത്തിയത്. ജീവനക്കാർക്ക് ജോലി സ്ഥലത്തേക്കെത്താൻ കെഎസ് ആർടിസി സർവ്വീസ് നടത്തുന്നുണ്ട്. തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി ബസ് സർവീസ് സമരാനുകൂലികൾ തടഞ്ഞു. സർവീസ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് രണ്ടാം ദിവസവും ശക്തം

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് രണ്ടാം ദിവസവും ശക്തമായി തുടരുന്നു. പൊതു​ഗതാ​ഗതം സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരത്ത് കടകൾ തുറന്നില്ല. ‌എറണാകുളത്തും കോഴിക്കോടും . മലപ്പുറത്തും കടകൾ അടപ്പിച്ചു. സമരത്തിന്റെ ഒന്നാം ദിവസത്തെ അപേക്ഷിച്ച് ഇന്ന് കൂടുതൽ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. വ്യവസായ മേഖലയിൽ പണിമുടക്ക് പൂർണമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ തൊഴിലാളികളെ തടഞ്ഞു.

ഡയസ്നോൺ പ്രഖ്യാപനം സർവ്വീസ് സംഘടനകൾ തള്ളി. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ അവധിയില്ലെന്നാണ് സർക്കാർ പ്രഖ്യാപനം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിത്. ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്. കെഎസ്ആ‌ടിസി ഇന്നും സ‌ർവ്വീസ് നടത്തുന്നില്ല. പലയിടങ്ങളിലും കടകൾ അടപ്പിച്ചു. വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരം ഉള്ളൂരിൽ പൊലീസ് സംരക്ഷണത്തിൽ തുറന്ന പെട്രോൾ പമ്പ് സിഐടിയു അടപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button