28.4 C
Kottayam
Thursday, May 30, 2024

കൊറോണയെ തുരത്താന്‍ ജൈവകെണിയൊരുക്കി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍

Must read

ന്യൂഡല്‍ഹി: കൊവിഡ് 19 ന് കാരണമാകുന്ന കൊറോണ വൈറസായ സാര്‍സ്-കോവ്-2വിനെ ആകര്‍ഷിക്കാനും നിര്‍വീര്യമാക്കാനും സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി ശാസ്ത്രജ്ഞര്‍. മനുഷ്യശരീരത്തിനുള്ളില്‍ വെച്ചു തന്നെ വൈറസിനെ ആകര്‍ഷിച്ച് കൊല്ലാനുള്ള മാര്‍ഗമാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. നാനോ സയന്‍സ് നാനോ ടെക്നോളജി മേഖലകളില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങള്‍ക്കായുള്ള ജേണലായ നാനോ ലെറ്ററില്‍ ഗവേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡെക്കോയ് പോളിമറുകളിലുള്ള നിരുപദ്രവകാരിയായ കൃത്രിമ കണികകള്‍ നോവല്‍ കൊറോണവൈറസിനെ അകര്‍ഷിക്കുന്നുണ്ടോയെന്നായിരുന്നു ഗവേഷണം. ഡെക്കോയി ടെക്നിക് പ്രകാരം മൈക്രോസ്‌കോപ്പിക് ബയോഫ്രണ്ട്ലി പോളിമറുകള്‍ സൃഷ്ടിച്ച് കോശങ്ങളില്‍ പൊതിഞ്ഞ് ജീവനുള്ള ശ്വാസകോശ കലകളിലോ രോഗപ്രതിരോധ സംവിധാനത്തിലോ നിക്ഷേപിക്കുന്നു. പുറത്തു നിന്ന് നോക്കുമ്‌ബോള്‍ ഈ നാനോ കണികകള്‍ അല്ലെങ്കില്‍ പോളിമറുകള്‍ ജീവനുള്ള കോശങ്ങള്‍ പോലെ കാണപ്പെടും. നോവല്‍ കൊറോണവൈറസ് ഇവ യഥാര്‍ഥ മനുഷ്യ ശ്വാസകോശ കോശങ്ങളാമെന്ന് വിശ്വസിച്ച് പ്രത്യുത്പാദനത്തിനായി ആക്രമിക്കുകയും ഈ കെണിയില്‍ കുടങ്ങുകയും ചെയ്യുന്നു.

സാധാരണ അണുബാധകളില്‍ വൈറസ് മനുഷ്യകോശത്തിലേക്ക് പ്രവേശിച്ച് എണ്ണത്തില്‍ ഗണ്യമായി വര്‍ധിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഡെക്കോയ് പോളിമറുകള്‍ക്ക് ജീവനില്ലാത്തതിനാല്‍ കൊറോണവൈറസ് അവയെ ആക്രമിക്കുമ്പോള്‍ ഇതിന് നേര്‍വിപരീതമാണ് സംഭവിക്കുന്നത്.

സാര്‍സ്-കോവ്-2 ശ്വാസകോശ കോശങ്ങളിലേക്ക് അമിതമായി ആകര്‍ഷിക്കപ്പെടുന്നതായി കണ്ടെത്തിയതിനാല്‍ ഇവയെ അനുകരിക്കുന്നത് പോളിമറുകളെ മികച്ച ഡെക്കോയികളാക്കുന്നെന്നും എബോള പോലുള്ള മറ്റ് വൈറസ് പകര്‍ച്ചവ്യാധികള്‍ക്കും ഈ സാങ്കേതിക വിദ്യ ഉപയോഗപ്രദമാകുമെന്നുമാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week