നിയാണ്ടര്‍താലല്ല, മനുഷ്യവംശത്തിന്റെ യഥാര്‍ഥ മുന്‍ഗാമി ഡ്രാഗണ്‍ മാന്‍! പുതിയ വെളിപ്പെടുത്തലുമായി ശാസ്ത്രലോകം
ഡ്രാഗണ്‍ മാനായിരുന്നു മനുഷ്യവംശത്തിന്റെ യഥാര്‍ഥ മുന്‍ഗാമിയെന്ന പുതിയ വെളിപ്പെടുത്തലുമായി ശാസ്ത്രലോകം. തെക്കുകിഴക്കന്‍ ചൈനയില്‍ നിന്നുലഭിച്ച തലയോട്ടി അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് ശാസ്ത്രലോകം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
നിയാണ്ടര്‍താലാണ് മനുഷ്യനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ജന്തുവര്‍ഗം എന്നായിരുന്നു ഇതുവരെയുള്ള നിഗമനം. അതേസമയം, പുതിയ കണ്ടെത്തലോടെ നിയാണ്ടര്‍താലല്ല, ഡ്രാഗണ്‍മാനായിരിക്കും ഇനിമുതല്‍ ആ പദവി.
വടക്കുകിഴക്കന്‍ ചൈനയിലെ ഹാര്‍ബിനില്‍ 1930ലാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് 1,46,000 വര്‍ഷം പഴക്കമുണ്ടെന്നാണ് നിഗമനം. 50 വയസ്സുള്ള ഒരു ആണിന്റെ തലയോട്ടിയാണിത്. ആധുനിക മനുഷ്യന്റെ തലയോട്ടിയേക്കാള്‍ വലുപ്പമുണ്ടെങ്കിലും ഡ്രാഗണ്‍മാന്റെ തലച്ചോറിന് നമ്മുടേതിനു തുല്യമായ വലുപ്പമാണ്.
വളരെ ശക്തരും ശാരീരികശേഷിയുള്ളവരുമായ മനുഷ്യരായിരുന്നു ഈ വംശത്തില്‍ ഉള്‍പ്പെട്ടതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഡ്രാഗണ്‍ നദിയുടെ കരയില്‍ നിന്നു കണ്ടെടുത്തതായതിനാലാണു ഫോസിലിനു ഡ്രാഗണ്‍മാനെന്നു പേരിട്ടത്.