ജാതിയില്‍ വിശ്വസിക്കാത്ത മാഡത്തിന് എന്തിനാണ് ജാതിവാല്‍; തുറന്നു പറച്ചിലില്‍ വെട്ടിലായി മഞ്ജു വാര്യര്‍

കൊച്ചിതാന്‍ ജാതിയിലും മതത്തിലും വിശ്വസിക്കുന്ന ആളല്ലെന്ന മഞ്ജുവിന്റെ തുറന്നു പറച്ചില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ക്ഷേത്രത്തിലും പള്ളികളിലും പോകാറുണ്ട്, എല്ലാത്തിനേയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രകൃതി എന്ന് പറയുന്ന ആ വലിയ ശക്തിയില്‍ വിശ്വസിക്കുന്നുവെന്നും മഞ്ജു വ്യക്തമാക്കി. എന്നാല്‍ അതിനെ ജാതിയുടേയും മതത്തിന്റേയും പേരിട്ട് വിളിക്കാനിഷ്ടപ്പെടുന്നില്ലെന്നും മഞ്ജു ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, മഞ്ജുവിന്റെ ഈ തുറന്നുപറച്ചിലിനെ നിര്‍ത്തിപ്പൊരിയ്ക്കുകയാണ് സോഷ്യല്‍മീഡിയ. ജാതിയില്‍ വിശ്വസിക്കാത്ത മാഡത്തിന് എന്തിനാണ് ജാതിവാല്‍ എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. പേരിലെ അവസാനത്തെ ‘വാര്യര്‍’ എന്താണെന്ന് കുട്ടി മറന്നു പോയോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

അതേസമയം, മഞ്ജു സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കുകയാണ്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ. മമ്മൂട്ടിയും മഞ്ജുവും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. എന്നതും ദ പ്രീസ്റ്റിന്റെ പ്രത്യേകതയാണ്.സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍, നവാഗതര്‍ക്കൊപ്പം ചതുര്‍മുഖം എന്ന ത്രില്ലര്‍ എന്നിവയാണ് മഞ്ജുവിന്റെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയില്‍ മഞ്ജു പാടിയ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പാട്ടിനൊപ്പിച്ച് ചുമടുവച്ച താരത്തിന്റെ കിം കിം ഡാന്‍സ് വൈറലായി മാറിയിരുന്നു. വിദേശികള്‍ പോലും നൃത്തച്ചുവടുകളുമായി കിംകിം ചലഞ്ചില്‍ പങ്കെടുക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News