28.4 C
Kottayam
Friday, May 3, 2024

പത്തനംതിട്ട ഡി.സി.സി പ്രസിഡന്റിനെ മാറ്റണം; കെ.പി.സി.സിയ്ക്ക് ജില്ലാ നേതാക്കളുടെ കത്ത്

Must read

പത്തനംതിട്ട: പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് ജില്ലാ നേതാക്കളുടെ കത്ത്. എ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നാണ് കെപിസിസി പ്രസിഡന്റിന് കത്തു നല്‍കിയത്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ബാബു ജോര്‍ജിനാണെന്നും സ്വയം രാജിവയ്ക്കണമെന്നും കത്തില്‍ പറയുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്ന ജില്ലയില്‍ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കു പിന്നാലെയാണു ഡിസിസി പ്രസിഡന്റിനെതിരേ ആരോപണമുയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week