31.1 C
Kottayam
Sunday, May 12, 2024

ഡിസംബര്‍ 14 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും; ഹരിയാനയില്‍ സ്‌കൂളുകള്‍ തുറക്കുന്നു

Must read

ചണ്ഡീഗഡ്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ തുറക്കാന്‍ ഹരിയാനയില്‍ തീരുമാനം. ഉയര്‍ന്ന ക്ലാസുകളില്‍ ഡിസംബര്‍ 14 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കൊണ്ടുവരണമെന്നും ഉത്തരവില്‍ പറയുന്നു.

സെപ്റ്റംബറിലും ഒക്ടോബറിലും കൊവിഡ് വ്യാപനം കുറഞ്ഞതോടെ നവംബര്‍ ആദ്യം ക്ലാസുകള്‍ തുറക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ പുനരാംരിച്ചിരുന്നു. എന്നാല്‍ കൂട്ടത്തോടെ വിദ്യാര്‍ഥികളില്‍ കോവിഡ് രോഗബാധ കണ്ടെത്തിയതോടെ നവംബര്‍ 30 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. 180ലധികം വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്.

നിലവില്‍ വീണ്ടും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഡിസംബര്‍ 14മുതല്‍ ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week