പരാതി പിന്‍വലിച്ചില്ല; യുവാവ് ഭാര്യയെയും അമ്മായി അമ്മയെയും വെടിവച്ച് കൊന്നു

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാവ് ഭാര്യയെയും അമ്മായി അമ്മയെയും വെടിവച്ച് കൊന്നു. ഒരു വര്‍ഷം മുന്‍പ് ഇയാള്‍ ഭാര്യയെ തലാഖ് ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് യുവാവിന്റെ പ്രകോപനം. ഗംഗോ തഹ്സിലിലെ അലംപുര ഗ്രാമത്തിലാണ് സംഭവം.

പ്രതിയ്ക്കെതിരെ പോലീസ് കേസ് എടുത്തു. തലാഖ് ചൊല്ലിയതിനാണ് കേസ് എടുത്തുത്. മുഹസിന്‍ എന്നായാളാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞവര്‍ഷമാണ് മുഹസിന്‍ റുക്സാനെയെ മൊഴി ചൊല്ലിയത്. ഇതിനെതിരെ ഭാര്യ പൊലീസില്‍ കേസ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെ റുക്സാന അമ്മയോടൊപ്പമാണ് താമിസിച്ചിരുന്നത്. ഇതിനിടെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റുക്സാനെയെയും അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News