Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
30.8 C
Kottayam
LogoBreaking Kerala
Thursday, July 23, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

സ്കൂള്‍ തുറക്കൽ: ആദ്യ ഘട്ടത്തിൽ ഉച്ചവരെ ക്ലാസ്, ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേള,മാർഗരേഖയിങ്ങനെ

October 5, 2021
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    തിരുവനന്തപുരം:സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.

    അന്തിമ മാർഗരേഖ ഉടൻ ഇറങ്ങും. ആദ്യ ഘട്ടത്തില്‍ ഉച്ച വരെ മാത്രമേ ക്ലാസുകള്‍ ഉണ്ടായിരിക്കൂ. ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേള ആയിരിക്കും. കുട്ടികളെ ബാച്ചായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ലെന്നും മാർഗരേഖയില്‍ പറയുന്നു.

    നവംബര്‍ 1 ന് സ്കൂള്‍ തുറക്കാനിരിക്കെ കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ. ക്ലാസ് തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും വിവിധ ക്ലാസിന് വ്യത്യസ്തമായിരിക്കണം എന്നാണ് നിര്‍ദ്ദേശം. ആദ്യഘട്ടത്തില്‍ രാവിലെയാണ് ക്ലാസുകൾ ക്രമീകരിക്കുക.

    കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബച്ചുകളായി തിരിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്നതാണ് തീരുമാനം. സ്കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖ സവിസ്തരം പ്രതിപാദിക്കുന്നു.

    ക്ലാസുകള്‍ക്ക് നല്‍കുന്ന ഇന്‍റര്‍വെല്‍ സ്കൂള്‍ ആരംഭിക്കുന്ന സമയം, സ്കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കണം. സ്കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരണമെന്നും സ്കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു.

    പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്കൂളില്‍ ഹാജരാകേണ്ടതാണ്. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തിരിക്കണം. സ്കൂള്‍തല ഹെല്‍പ്പ്ലൈന്‍ ഏര്‍പ്പെടുത്തേണ്ടതാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് ഇറക്കും.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous article24 മണിക്കൂറിൽ 55 ശതമാനം ലാഭം, നായക്കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തതോടെ കുതിച്ചുയർന്ന ഷിബ ഇനു കോയിന്‍
      Next articleജനലിലൂടെ സ്ത്രീകളുടെ ആഭരണ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റില്‍
      Breaking Kerala

      Weather

      Kottayam
      overcast clouds
      30.8 ° C
      30.8 °
      30.8 °
      56 %
      3.4kmh
      99 %
      Thu
      30 °
      Fri
      32 °
      Sat
      32 °
      Sun
      32 °
      Mon
      32 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      മെസ്സിയെ വികാരഭരിതനാക്കിയ ആ വാക്കുകൾ; ഖത്തർ ലോകകപ്പിൽ ആരാധകരുടെ മനസ്സ് കവർന്ന സോഫി മാർട്ടിനെസ് വീണ്ടും ചർച്ചകളിൽ

      July 4, 2026

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026