24 C
Kottayam
Sunday, June 7, 2026

ജനലിലൂടെ സ്ത്രീകളുടെ ആഭരണ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റില്‍

Must read

മലപ്പുറം: തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ രാത്രികാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പാലം, പരപ്പനങ്ങാടി, താനൂർ സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്ത കേസിലാണ് അറസ്റ്റ്.

പരപ്പനങ്ങാടി, തിരൂർ, പൊന്നാനി എന്നീ സ്റ്റേഷൻ പരിധികളിൽ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ ജനൽ വഴി മോഷണം നടത്തിയ കേസിൽ ഈ വർഷം ആദ്യം ഷാജിയെ താനൂർ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ഷാജി ജയിലിൽ നിന്നും ഇറങ്ങി മൂന്ന് മാസം തികയുന്നതിനു മുമ്പ് സമാനമായ കുറ്റകൃത്യങ്ങൾ തേഞ്ഞിപ്പാലം പരപ്പനങ്ങാടി താനൂർ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തതോടെ കേസന്വേഷണം ഷാജിയിലേക്ക് എത്തുകയായിരുന്നു.

മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന്റെ നിർദേശപ്രകാരം താനൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ ഷാജിയെ പിടിക്കുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി പിടിയിലായത്. ഇൻസ്പെക്ടർ കെ.ജെ ജിനേഷ് സബ് ഇൻസ്പെക്ടർ എൻ. ശ്രീജിത്ത് സിവിൽ പോലീസ് ഓഫീസർമാരായ സലേഷ്, സബറുദ്ധീൻ, ആൽബിൻ, ഷിബിൻ എന്നിവരടങ്ങിയ സംഘമാണ് ഷാജിയെ പിടികൂടിയത്.

തീരുർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ, കുന്നംകുളം, ചങ്ങരംകുളം എന്നീ പോലീസ് സ്റ്റേഷനുകളിലായി അമ്പതോളം മോഷണക്കേസ്സുകളിൽ പ്രതിയാണ് ഷാജി. നേരത്തെ ദേഹപരിശോധന നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിലും താനൂർ പോലീസ് സ്റ്റേഷനിൽ ഷാജിക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week