Featuredhome bannerKeralaNews

മലപ്പുറത്ത് പെട്രോൾ ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു, ടാങ്കർ പൊട്ടി പെട്രോൾ ചോരുന്നു

മലപ്പുറം: താനൂരിൽ പെട്രോളുമായി പോയ ടാങ്കർ അപകടത്തിൽപ്പെട്ടു. വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് പെട്രോൾ ചോരുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

താനൂർ നഗരത്തിൽ വെച്ചാണ് ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. തുടർന്ന് ടാങ്കർ പൊട്ടി പെട്രോൾ ചോരുകയായിരുന്നു. അഗ്നിശമന സേനയും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

അപകടാവസ്ഥ ഒഴിവാക്കുന്നതിനായി റോഡിൽ മണ്ണിടുന്നത് തുടരുകയാണ്. മലപ്പുറത്ത് നിന്ന് ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽനിന്ന് ഫയർഎഞ്ചിനുകൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്ത് മഴ പെയ്യുന്നുണ്ട് എന്നതാണ് അൽപം ആശ്വാസം പകരുന്ന കാര്യം.

പ്രദേശത്തെ മുഴുവൻ വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പരിസങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ മേഖലയിലെ കടകളെല്ലാം തന്നെ അടച്ചു. ഗതാഗതം പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി അഗ്നിശമന സേന അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button