31.1 C
Kottayam
Thursday, May 2, 2024

ബ്ലേഡുകാരെ പടിയ്ക്കു പുറത്താക്കാന്‍ മാന്നാനത്ത് യോഗം,ചുക്കാന്‍ പിടിച്ച് സഹകരണബാങ്ക്‌

Must read

മാന്നാനം: ജനങ്ങളെ ബ്ലേഡ് കാരുടേയും വട്ടിപലിശക്കാരുടേയും കൈയ്യില്‍ നിന്നും മോചിപ്പിക്കുന്നതിനായി സഹകരണ വകുപ്പ് സഹകരണ ബാങ്കിന്റേയും കുടുംബശ്രീ യൂണിറ്റിന്റേയും സഹകരണത്തോടെ നടപ്പാക്കുന്ന വായ്പാ പദ്ധതിയുടെ പഞ്ചായത്തുതല യോഗം മാന്നാനം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.

ബോര്‍ഡ് മെമ്പര്‍ ഓമനപവിത്രന്‍ സ്വാഗത പ്രസംഗം നടത്തി ബാങ്ക് പ്രസിഡന്റ്പി.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് തോമസ് പുതുശേരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച കാര്യങ്ങള്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്‍ ഗ്രീരാജ് , ബാങ്ക് സെക്രട്ടറി ശ്രീ എബി ജേക്കബ് എന്നിവര്‍ വിശദീകരിച്ചു.

വാര്‍ഡ് മെമ്പര്‍ മാരായ കുട്ടപ്പന്‍ മാസ്റ്റര്‍ , സൗമ്യ വാസുദേവന്‍ ,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബീനാ സണ്ണി എന്നിവര്‍ ആശംസയര്‍പ്പിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് ജോസഫ് ജോയി , ബോര്‍ഡുമെമ്പര്‍ മാരായ സെബിന്‍ മാത്യു,കെ.ടി ഗോപി , ജേക്കബ് തോമസ് , റ്റേഴ്‌സി മാത്യു, ഷിനോ മാത്യു എന്നിവര്‍ പങ്കെടുത്തു.. ബോര്‍ഡുമെമ്പര്‍ അജിതാ അജിത്കുമാര്‍ നന്ദി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week