മതം രേഖപ്പെടുത്തിയില്ല; തിരുവനന്തപുരത്ത് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പ്രവേശനം നിഷേധിച്ചു

തിരുവനന്തപുരം: മതം രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് മകന് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിനെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ രക്ഷിതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ സത്യവാങ്മൂലം ആവശ്യപ്പെട്ടു.

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷയിലാണ് മതമില്ലെന്ന് വിദ്യാര്‍ത്ഥി രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്ന് മതമേതെന്ന് രേഖപ്പെടുത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. പ്രവേശന ഫോം പൂരിപ്പിച്ച് നല്‍കിയപ്പോഴാണ് എല്‍പി വിഭാഗം മേധാവി പ്രവേശനം നിഷേധിച്ചത്.

അഡ്മിഷന്‍ വേണമെങ്കില്‍ മതം രേഖപ്പെടുത്തിയ രേഖ വേണമെന്ന് മാതാപിതാക്കളോട് മേധാവി പറഞ്ഞു. അവര്‍ പരാതി അറിയിച്ചതോടെ പ്രവേശനം നല്‍കാന്‍ സ്‌കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി. എന്നാല്‍ തന്റെ മകന് പ്രവേശനം വേണ്ടെന്ന് മാതാപിതാക്കള്‍ അറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News