26 C
Kottayam
Saturday, June 6, 2026

ക​റി​വേ​പ്പി​ല പോ​ലും ഇ​നി നേ​രി​ട്ട്​ പ​ണം ന​ല്‍​കി വാ​ങ്ങാ​നാ​വി​ല്ല,സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഡിജിറ്റലാവുന്നു

Must read

തിരുവനന്തപുരം: സ്കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍ ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​തി​ന്​ ക​റി​വേ​പ്പി​ല പോ​ലും ഇ​നി നേ​രി​ട്ട്​ പ​ണം ന​ല്‍​കി വാ​ങ്ങാ​നാ​വി​ല്ല.

പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ ന​ല്‍​കു​ന്ന ഫ​ണ്ട്​ ചെ​ല​വി​ടു​ന്ന​തി​ന്​ ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​മാ​യി സ​ര്‍​ക്കാ​ര്‍ രം​ഗ​ത്ത്.

നേ​രി​ട്ടു​ള്ള പ​ണം ഇ​ട​പാ​ട്​ ഒ​ഴി​വാ​ക്കി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക്​ ന​ല്‍​കു​ന്ന ഫ​ണ്ട്​ നി​രീ​ക്ഷി​ക്കാ​നാ​ണ്​ പു​തി​യ സം​വി​ധാ​നം വ​രു​ന്ന​ത്.​ പ​ബ്ലി​ക്​ ഫി​നാ​ന്‍​ഷ്യ​ല്‍ മാ​നേ​ജ്​​മെ​ന്‍റ്​ സി​സ്റ്റം എ​ന്ന പേ​രി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ്​ കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​സം​വി​ധാ​ന​ത്തി​ല്‍ ഫ​ണ്ട്​ പൂ​ര്‍​ണ​മാ​യും ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി​യാ​ണ്​ ചെ​ല​വ​ഴി​ക്കേ​ണ്ട​ത്. അ​ധ്യാ​പ​ക​ര്‍​ക്ക്​ ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​ണ്​ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​വാ​ദം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​ര്‍​വി​നി​യോ​ഗം ഇ​ല്ലാ​താ​ക്കു​ക കൂ​ടി​ ല​ക്ഷ്യ​മാ​ണ്.

കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ 60 ശ​ത​മാ​ന​വും സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ 40 ശ​ത​മാ​ന​വും വി​ഹി​ത​മാ​ണ്​ കേ​ര​ള​ത്തി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത്​ ഡി.​പി.​ഐ മു​ഖേ​ന​യാ​ണ്​ സ്കൂ​ളു​ക​ള്‍​ക്ക്​ ഫ​ണ്ട്​ ന​ല്‍​കു​ന്ന​ത്. ക​ന​റ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച്‌​ തു​ട​ങ്ങു​ന്ന പു​തി​യ സം​വി​ധാ​ന​ത്തി​ന്​ സ്കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ ക​മ്മി​റ്റി​യി​ലെ പ​ദ്ധ​തി ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​നും പ്ര​ധാ​നാ​ധ്യാ​പ​ക​നും നേ​തൃ​ത്വം ന​ല്‍​കും.

- Advertisement -

മു​ട്ട, പാ​ല്‍, പ​ച്ച​ക്ക​റി, അ​രി, ധാ​ന്യ​ങ്ങ​ള്‍, പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ എ​ന്നി​വ വാ​ങ്ങാ​നും ഇ​വ​ എ​ത്തി​ക്കാ​നു​മു​ള്ള ചെ​ല​വു​ക​ളെ​ല്ലാം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ മു​ഖേ​ന​യാ​ണ്​ ന​ല്‍​കേ​ണ്ട​ത്. പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വും അ​ക്കൗ​ണ്ടു​ക​ളി​ല്‍ ന​ല്‍​കും. ഇ​തി​നാ​യി പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ക​ന​റ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട്​ തു​ട​ങ്ങ​ണം. ഡി.​പി.​ഐ​യി​ല്‍​നി​ന്ന്​ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന്​ അ​നു​സ​രി​ച്ച്‌​ പ്ര​തി​മാ​സം ചെ​ല​വി​ടേ​ണ്ട പ​രി​ധി നി​ശ്ച​യി​ച്ചു​ള്ള തു​ക അ​ക്കൗ​ണ്ടി​ലേ​ക്ക്​ ന​ല്‍​കും. പ​രി​ധി​ക്ക്​ അ​നു​സ​രി​ച്ച തു​ക മാ​ത്ര​മേ പ്ര​ധാ​നാ​ധ്യാ​പ​ക​ന്​ പ്ര​തി​മാ​സം പി​ന്‍​വ​ലി​ക്കാ​നാ​വൂ. ഫെ​ബ്രു​വ​രി മു​ത​ല്‍ ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റ​ണം എ​ന്നാ​ണ്​ നേ​ര​ത്തേ ന​ല്‍​കി​യ നി​ര്‍​ദേ​ശം. എ​ന്നാ​ല്‍, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ല്‍ മാ​ര്‍​ച്ചോ​ടെ​യാ​ണ്​ സ​മ്ബൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കു​ക. ഒ​ന്നു മു​ത​ല്‍ 150 വ​രെ കു​ട്ടി​ക​ള്‍​ക്ക്​ ഒ​രാ​ള്‍​ക്ക്​ പ്ര​തി​ദി​നം എ​ട്ടു രൂ​പ​യും​ 151 മു​ത​ല്‍ 500 വ​രെ ഏ​ഴും 501ന്​ ​മു​ക​ളി​ല്‍ ആ​റു രൂ​പ​യു​മാ​ണ്. ഇ​ക്കാ​ര്യം ഡി.​പി.​ഐ സ​ര്‍​ക്കാ​റി​നെ അ​റി​യി​ച്ചെ​ങ്കി​ലും സ​ര്‍​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

Popular this week