അങ്കണവാടികള്‍ ഈ മാസം തുറക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം തുറക്കാമെന്ന് സുപ്രീംകോടതി. കണ്ടെയന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള അങ്കണവാടികള്‍ തുറക്കാമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. തുറക്കുന്നത് സംബന്ധിച്ച് ജനുവരി 31നകം തീരുമാനമറിയിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്. എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അങ്കണവാടികള്‍ അടച്ചിട്ടത്തോടെ മുലയൂട്ടുന്ന അമ്മമാര്‍ക്കും , കുഞ്ഞുങ്ങള്‍ക്കും ഭക്ഷണ- ആരോഗ്യ സൗകര്യങ്ങള്‍ മുടങ്ങുന്നതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News