സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍; പ്രാദേശിക നേതൃത്വത്തിനെതിരെ ആരോപണവുമായി കുടുംബം

കോന്നി: സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറിയും റീജിയണല്‍ സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന ഓമനകുട്ടന്‍ (48) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

റീജിയണല്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ട്ടിയിലെ ചില നേതാക്കളുമായി അകന്നു നിന്നിരുന്ന ഓമനക്കുട്ടനെ ബാങ്കിലെ താത്കാലിക ജോലിയില്‍ നിന്നും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. പഞ്ചായത്ത് തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സ്ഥാനാര്‍ഥിയുടെ പരാജയത്തിന് ഓമനക്കുട്ടന്‍ കാരണമായെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

അതേസമയം ചിലര്‍ നിരന്തരം ഭീഷണി ഉയര്‍ത്തിയിരുന്നതായി ആരോപണം ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ഓമനക്കുട്ടനെ ചിലര്‍ അടുത്ത കാലത്ത് മര്‍ദിച്ചതായി ഭാര്യ രാധ മാധ്യമങ്ങളോടു വെളിപ്പെടുത്തി. തെരെഞ്ഞെടുപ്പിനെത്തുടര്‍ന്ന് വലിയ തര്‍ക്കങ്ങള്‍ രൂപപ്പെട്ടിട്ടുള്ള സിപിഎമ്മിനു ഓമനക്കുട്ടന്റെ മരണവും വലിയ തലവേദനയാവും. കോന്നി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News