ഗാംഗുലിയുടെ സഹോദരന്റെ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും കൊവിഡ്

കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മുതിര്‍ന്ന സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ വീട്ടില്‍ ജോലിക്കു നിന്നയാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ സ്‌നേഹാശിഷിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. എങ്കിലും ഇദ്ദേഹത്തോട് ഹോംക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ ചികിത്സയിലാണ് ഇവര്‍ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്.

ഇവരെ കോല്‍ക്കത്തയിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലേക്കു മാറ്റി. മുന്‍ രഞ്ജി ക്രിക്കറ്റ് താരമായ സ്‌നേഹാശിഷ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News