തിരുവനന്തപുരം: നെടുമങ്ങാട് ഭര്‍തൃസഹോദന്റെ പീഡനശ്രമം ചെറുക്കാനാതെ യുവതി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി. സംഭവത്തില്‍ വെള്ളനാട് കുതിരകുളം സ്വദേശിയായ യുവാവ് അറസ്റ്റിലായി. ആനാട് സ്വദേശിനിയാണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. പലവട്ടം തന്നെ പീഡിപ്പിക്കാന്‍ ഭര്‍തൃസഹോദരന്‍ ശ്രമിച്ചതായി യുവതി ആശുപത്രിയില്‍ മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയതായി അറിയുന്നു.
വ്യാഴാഴ്ച്ച രാത്രി അനുജന്റെ വീട്ടിലെത്തിയ യുവാവ് ഇന്നലെ രാവിലെ ഏഴ് മണിയോടെ കെട്ടിട നിര്‍മാണത്തൊഴിലാളിയായ അനുജന്‍ ജോലിക്ക് പോയ സമയത്താണ് യുവതിയെ ആക്രമിച്ചത്.
ഇയാളെ തള്ളി മാറ്റിയ ശേഷം യുവതി അടുത്ത മുറിയില്‍ ഓടി കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. യുവാവ് തന്നെ വെള്ളം ഒഴിച്ച് തീ കെടുത്തിയ ശേഷം അനുജനെ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News