24.3 C
Kottayam
Saturday, June 6, 2026

രഞ്ജി ട്രോഫി: ബംഗാളിനെ തോല്‍പിച്ച് സൗരാഷ്‌ട്രക്ക് കിരീടം

Must read

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെ 9 വിക്കറ്റിന് തോല്‍പിച്ച് സൗരാഷ്‌ട്രക്ക് കിരീടം. കഴിഞ്ഞ മൂന്ന് സീസണുകളില്‍ സൗരാഷ്‌ട്രയുടെ രണ്ടാം കിരീടമാണിത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി 9 വിക്കറ്റ് നേടി സൗരാഷ്‌ട്ര ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്‌കട്ട് ഫൈനലിലേയും സൗരാഷ്ട്രയുടെ തന്നെ അര്‍പിത് വസവാഡ ടൂര്‍ണമെന്‍റിന്‍റേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്കോര്‍: ബംഗാള്‍-174 & 241, സൗരാഷ്‌ട്ര-404 & 14/1. 

നാല് വിക്കറ്റിന് 169 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗാളിന് രണ്ടാം ഇന്നിംഗ്‌സില്‍ 70.4 ഓവറില്‍ 241 റണ്‍സേ നേടാനായുള്ളൂ. ജയ്‌ദേവ് ഉനദ്‌കട്ടിന്‍റെ ആറ് വിക്കറ്റും ചേതന്‍ സക്കരിയയുടെ മൂന്ന് വിക്കറ്റുമാണ് ബംഗാളിനെ തരിപ്പണമാക്കിയത്. ക്യാപ്റ്റന്‍ മനോജ് തിവാരിയും(68), അനുസ്‌ത്യൂപ് മജുംദാറും(61) അര്‍ധ സെഞ്ചുറി നേടിയത് മാത്രമാണ് ബംഗാളിന്‍റെ ഭേദപ്പെട്ട പ്രകടനം.

ഇതോടെ മുന്നിലെത്തിയ 12 റണ്‍സ് വിജയലക്ഷ്യം 2.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടപ്പെടുത്തി സൗരാഷ്‌ട്ര സ്വന്തമാക്കി. ജയ് ഗോഹില്‍ റണ്ണൊന്നും നേടാതെ പുറത്തായപ്പോള്‍ ഹാര്‍വിക് ദേശായിയും(4*), വിശ്വരാജ് ജഡേജയും(10*) സൗരാഷ്‌ട്രക്ക് അര്‍ഹമായ കിരീടം സമ്മാനിച്ചു. 

- Advertisement -

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ബംഗാളിന് 54.1 ഓവറില്‍ 174 റണ്‍സേ നേടാനായുള്ളൂ. 69 റണ്‍സുമായി ഷഹ്‌ബാസ് അഹമ്മദും 50 റണ്‍സെടുത്ത അഭിഷേക് പോരെലുമായിരുന്നു ടോപ്പര്‍മാര്‍. ഉനദ്‌കട്ടും സക്കരിയയും മൂന്ന് വീതവും ചിരാഗ് ജാനിയും ധര്‍മ്മേന്ദ്ര സിംഗ് ജഡേജയും രണ്ടും വിക്കറ്റ് വീഴ്‌ത്തി.

- Advertisement -

മറുപടി ബാറ്റിംഗില്‍ സൗരാഷ്‌ട്ര 110 ഓവറില്‍ 404 റണ്‍സുമായി വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നു. ഹാര്‍വിക് ദേശായി(50), ഷെല്‍ഡന്‍ ജാക്‌സണ്‍(59), അര്‍പിത് വസവാഡ(81), ചിരാഗ് ജാനി(60) എന്നിവര്‍ സൗരാഷ്‌ട്രക്കായി അര്‍ധ സെഞ്ചുറികള്‍ നേടി. മുകേഷ് കുമാര്‍ നാലും ആകാശ് ദീപും ഇഷാന്‍ പോരെലും മൂന്ന് വീതവും പേരെ പുറത്താക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week