33.4 C
Kottayam
Tuesday, April 23, 2024

പോക്സോ കേസ്‌:പൊൻകുന്നത്ത്മധ്യവയസ്കൻ അറസ്റ്റിൽ

Must read


കോട്ടയം:പൊൻകുന്നത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം എലിക്കുളം പനമറ്റം ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽഷാബു എന്ന് വിളിക്കുന്ന പ്രദീപ് കെ.കെ (50) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് എൻ, എസ്.ഐ അജി പി.ഏലിയാസ്, അഭിലാഷ് പി.റ്റി, സി.പി.ഓ ജയകുമാർ കെ.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week