ലുസെയ്ൽ: ഫിഫ ലോകകപ്പ് ഫുട്ബോളിൽ സൗദി അറേബ്യയിൽ നിന്നേറ്റ ദയനീയ തോൽവിക്കു പിന്നാലെ പ്രതികരിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. സൗദി അറേബ്യയുടെ പ്രകടനത്തിൽ അദ്ഭുതപ്പെടുന്നില്ലെന്നു മെസ്സി വ്യക്തമാക്കി. ഇത്തരമൊരു തുടക്കം പ്രതീക്ഷിച്ചില്ലെന്നും മെസ്സി ഒരു അർജന്റീനിയൻ മാധ്യമത്തോടു പറഞ്ഞു. ‘‘ഇത്തരമൊരു സാഹചര്യത്തിലൂടെ താരങ്ങൾ കടന്നുപോയിട്ടില്ല. ഇങ്ങനെ തുടങ്ങുമെന്നു കരുതിയില്ല’’– മെസ്സി പറഞ്ഞു.
‘‘അഞ്ചു മിനിറ്റിൽ സംഭവിച്ച പിഴവുകളാണു സ്കോർ 2–1 എന്ന നിലയിലെത്തിച്ചത്. പിന്നീടു കാര്യങ്ങളെല്ലാം കൂടുതൽ കടുപ്പത്തിലായി. സൗദി അറേബ്യ ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം അവർക്ക് അതു ചെയ്യാനാകുമെന്നു ഞങ്ങൾക്ക് അറിയാം. കയ്പേറിയ ഫലമാണ് ആദ്യ മത്സരത്തിലേത്. എങ്കിലും ആരാധകർ ഈ ടീമിനെ വിശ്വസിക്കണം. ഞങ്ങൾ അവരെ നിരാശരാക്കില്ല. അർജന്റീനയുടെ ശരിയായ കരുത്ത് കാണിക്കാൻ ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്.’’– മെസ്സി പ്രതികരിച്ചു.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അർജന്റീനയെ തോല്‍പിച്ചത്. ആദ്യ പകുതിയിൽ മെസ്സിയുടെ പെനൽറ്റി ഗോളിലൂടെ അർജന്റീന മുന്നിലെത്തിയപ്പോൾ സൗദിക്കായി സലെ അൽഷെഹ്‍രി (48), സലേം അൽദവ്സാരി എന്നിവർ ഗോളുകൾ നേടി. 27ന് മെക്സിക്കോയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത പോരാട്ടം.
ഫിഫ ലോകകപ്പില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്‍റീന ഇന്ന് ആദ്യ മത്സരത്തിനിറങ്ങും മുമ്പ് ആരാധകരുടെ പ്രധാന സംശയം ഇന്ന് എത്ര ഗോളിന് ജയിക്കുമെന്നത് മാത്രമായിരുന്നു. പലരും 3-0, 4-0 എന്നെല്ലാം പ്രവചിച്ചപ്പോള്‍ കടുത്ത സൗദി ആരാധകരുടെ സ്വപ്നത്തില്‍ പോലും ഇത്തരമൊരു വിജയം ഉണ്ടായിരുന്നില്ല. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരായ, 36 മത്സരങ്ങളില്‍ പരാജയമറിയാതെ എത്തുന്ന അര്‍ജന്‍റീനയെ പിടിച്ചു കെട്ടാന്‍ ലോക റാങ്കിംഗിലെ 51-ാം സ്ഥാനക്കാരായ സൗദിക്ക് കഴിയുമെന്ന് ആരാധകര്‍ കരുതിയില്ല.
എന്നാല്‍ മൈതാനത്ത് സംഭവിച്ചത് മറ്റൊന്നായിരുന്നു. ആദ്യ പകുതിയില്‍ മൂന്ന് ഗോളടിച്ചിട്ടും മൂന്നും ഓഫ് സൈഡ് കെണിയില്‍ കുരുങ്ങി നഷ്ടമായ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്‍റീന രണ്ടാം പകുതിയില്‍ എത്ര ഗോളടിക്കുമെന്നതായിരുന്നു പിന്നീട് ഇടവേളയിലെ ചര്‍ച്ച. എന്നാല്‍ രണ്ടാം പകുതിയില്‍ നടന്നത് മറ്റൊന്നായിരുന്നു.
I‘m sorry but this was such a good goal 😭😭😭 #ARGKSA pic.twitter.com/3DrB9VBffG
— 𝐀𝐍𝐀ꨄ︎ (@edasceylin) November 22, 2022
48ാം മിനിറ്റില്‍ അര്‍ജന്‍റീനയുടെ പ്രതിരോധപ്പിഴവില്‍ നിന്ന് സാലെഹ് അല്‍ഷെഹ്‌രി സൗദിക്ക് സമനില സമ്മാനിക്കുന്നു. ഗോളടിച്ച ആവേശത്തില്‍ അലമാലപോലെ സൗദി ആക്രമിച്ചു കയറിയതോടെ പരിഭ്രാന്തരായ അര്‍ജന്‍റീന പ്രതിരോധത്തെ കാഴ്ചക്കാരാക്കി സാലേം അല്‍ദ്വസാരി അര്‍ജന്‍റീനയുടെ ഹൃദയം തുളച്ച് രണ്ടാം ഗോളും നേടുന്നു. സൗദി ലീഡെടുത്തപ്പോഴു അര്‍ജന്‍റീന ആരാധകരോ കടുത്ത സൗദി ആരാധകരോ അട്ടിമറി ജയത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.
കാരണം 53-ാം മിനിറ്റിലായിരുന്നു സൗദിയുടെ രണ്ടാം ഗോള്‍ പിറന്നത്. പിന്നീട് പകുതി സമയം കളി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഗോള്‍ നേടിയതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് കുറിയ പാസുകളുമായി മുന്നേറാന്‍ ശ്രമിച്ച അര്‍ജന്‍റീന താരങ്ങളെ ശാരീരികമായും തന്ത്രപരമായും നേരിട്ട് സൗദി ഒടുവില്‍ ചരിത്രജയവുമായി ഗ്രൗണ്ട് വിട്ടു.