അന്ന് പോലീസിന്റെ ജാക്കറ്റ് ഇന്ന് ‘ജാക്കറ്റി’ല്ലാത്തതിന് പോലീസ് കേസ് സ്വാമി ശരണം,രഹ്ന ഫാത്തിമയ്ക്ക് കെ.പി.ശശികലയുടെ പരിഹാസം

കൊച്ചി: നഗ്നശരീരത്തില്‍ സ്വന്തം മക്കളേക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി കണ്‍വീനര്‍ കെ.പി.ശശികല രംഗത്ത്.അന്ന് പോലീസിന്റെ ജാക്കറ്റ് ഇന്ന് ജാക്കറ്റില്ലാത്തതിന് പോലീസ് കേസ് സ്വാമി ശരണം എന്നാണ് ശശികല ഫേസ് ബുക്ക് പോസ്റ്റില്‍ പരയുന്നത്.

മക്കളെക്കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിച്ചതിന് പരാതികളുടെ അടിസ്ഥാനത്തില്‍ ഐ.ടി,പോക്‌സോ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് രഹ്നയ്‌ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്. അറസ്റ്റ് ചെയ്യുന്നതിനായി വീട്ടിലെത്തിയെങ്കിലും സ്ഥലത്തില്ലായിരുന്നു.പോലീസിനു മുമ്പാകെ നേരിട്ടു ഹാജരാവും എന്ന് രഹ്നയുടെ പങ്കാളി പോലീസിനെ അറിയിച്ചിരുന്നു.|

ചിത്രം വരയ്ക്കുന്നതിനുപയോഗിച്ച ബ്രഷ്,ലാപ്‌ടോപ്പ് തുടങ്ങിയ സാമഗ്രികള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.വിഷയത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News