ന്യൂഡല്‍ഹി: കര്‍ഷക സമരം പരിഹരിക്കാന്‍ സുപ്രീം കോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിക്കെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
കാര്‍ഷിക ബില്ലുകളെ പിന്തുണക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് തരൂര്‍ പരിഹസിച്ചു.
മൂന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുകയെന്നും ട്വിറ്ററിലൂടെ അദ്ദേഹം ചോദിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News