ആലപ്പുഴ: ആലപ്പുഴയില്‍ പൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തല്‍. ചില പ്രത്യേക സീസണുകളില്‍ പൂച്ചകളില്‍ കണ്ടുവരുന്ന ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്ന വൈറസ് രോഗമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു. അസുഖം മനുഷ്യരിലേക്ക് പടരില്ല. വാകസിന്‍ എടുത്താല്‍ രോഗവ്യാപനം തടയാനാവും. വാക്‌സിന് 600 രൂപയോളമാണ് ചെലവ് വരിക.
ആലപ്പുഴ വീയപുരത്തും മുഹമ്മയിലുമാണ് പൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങിയത്. രണ്ടിടങ്ങളിലുമായി 12ഓളം വളര്‍ത്തുപൂച്ചകള്‍ ചത്തത് ആശങ്ക പരത്തിയിരുന്നു. ചത്തു വീഴുന്നതിന് മുന്‍പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും കണ്‍പോളകള്‍ വിണ്ടു കീറുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട എന്തെകിലും പകര്‍ച്ചവ്യാധി ആണോ എന്ന സംശയം നിലനിന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News