23.8 C
Kottayam
Friday, June 19, 2026

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ കൂടെ നിൽക്കാൻ തയ്യാറാണെന്ന് പ്രതി സരിത എസ്.നായർ

Must read

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ കൂടെ നിൽക്കാൻ തയ്യാറാണെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായർ. പക്ഷെ ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള  തെളിവ് ഹാജരാക്കാൻ സ്വപ്നക്ക് കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലിൽ വച്ച് സ്വപ്ന തന്നോട് പറഞ്ഞതെന്നും സരിത കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് മൂന്നാമതൊരു കക്ഷിക്ക് നൽകാനാകില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്.

പകർപ്പിന് വേണ്ടി ഇനി  ഹൈക്കോടതിയെ സമീപിക്കുമെന്നും സരിത വ്യക്തമാക്കി. രാജ്യാന്തര ശാഖകളുള്ള ജ്വല്ലറി ഗ്രൂപിനായാണ് സ്വപ്ന സ്വർണം കടത്തിയതെന്ന് സരിത ആരോപിച്ചു. അതിന്റെ തെളിവുകൾ കയ്യിലുണ്ട്. ഇരുപത്തിമൂന്നിന് കോടതിയിൽ നൽകുന്ന രഹസ്യ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും സരിത വ്യക്തമാക്കി. 

- Advertisement -

സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന  സരിത എസ് നായരുടെ ആവശ്യം തള്ളി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തന്നെക്കുറിച്ചും രഹസ്യമൊഴിയിൽ സ്വപ്ന പറയുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായർ കോടതിയെ സമീപിച്ചത്. എന്നാൽ മൊഴിപ്പകർപ്പ് മൂന്നാം കക്ഷിക്ക് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും കോടതി വ്യക്തമാക്കി. 

- Advertisement -

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ ഗൂഡാലോചനാ കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പറയാൻ പിസി ജോർജ്ജ് സമ്മർദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായർ മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയും പിസി ജോർജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നുമാണ് സരിത ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നൽകിയ മൊഴി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിസിടിവി വെച്ച് നിരീക്ഷണം, അയൽക്കാരോട് സംസാരിച്ചാൽ മർദനം; വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം യുവതിയുടെ മരണത്തിൽ ഡോക്ടറായ ഭർത്താവ് അറസ്റ്റിൽ

താനെ: വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്തതിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ബന്ധുക്കൾ. വീടിനകത്തും പുറത്തും സിസിടിവി വെച്ച് യുവതിയെ നിരീക്ഷിക്കുകയും അയൽവാസികളോട് സംസാരിച്ചാൽ പോലും മർദിക്കുകയും ചെയ്തിരുന്നതായി...

‘പിഎം ശ്രീ’ പദ്ധതിയിൽ മലക്കംമറിഞ്ഞ് മന്ത്രി കെ.എം. ഷാജി; അറബിക്കടലിൽ എറിയുമെന്നത് വെറും രാഷ്ട്രീയ പ്രയോഗമെന്ന് വിശദീകരണം; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല!

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പ്രമുഖ സ്കൂൾ വികസന പദ്ധതിയായ ‘പിഎം ശ്രീ’യുമായി (PM SHRI) ബന്ധപ്പെട്ട് മുൻപ് താൻ നടത്തിയ കടുത്ത പ്രസ്താവനകളിൽ പൂർണ്ണമായി മലക്കംമറിഞ്ഞ് മന്ത്രി കെ.എം. ഷാജി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്....

ഗവിയിൽ അംഗനവാടി ജീവനക്കാരി കൊല്ലപ്പെട്ടത് ബലാത്സംഗശ്രമത്തിനിടെ; കുറ്റം സമ്മതിച്ച് യുവാവ്

പത്തനംതിട്ട: ഗവിയിൽ വനത്തിനുള്ളിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചു. ബലാത്സംഗ ശ്രമത്തിനിടെ...

ആരോഗ്യവകുപ്പിന് വൻ തിരിച്ചടി; ഡിഎച്ച്എസ് റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ട്രൈബ്രൂണൽ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ വലിയ ഐ.എ.എസ്-ആരോഗ്യവകുപ്പ് തർക്കങ്ങൾക്ക് വഴിതുറന്നുകൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ പെട്ടെന്ന് മാറ്റിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തു....

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല, ജലനിരപ്പ് 152 അടിയാക്കും; നിലപാട് വ്യക്തമാക്കി TVK സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി തമിഴ്നാട്ടിലെ ടി.വി.കെ. സർക്കാർ രംഗത്ത്. നിയമസഭയിൽ നടന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ്, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന ഔദ്യോഗിക തീരുമാനം സർക്കാർ അറിയിച്ചത്. കേരളത്തിന്...

Popular this week