31.7 C
Kottayam
Sunday, May 12, 2024

മഞ്ജു വാര്യറുടെ വസ്ത്രത്തിനായി വാശി പിടിച്ച് അലറിക്കരഞ്ഞു! ഓറഞ്ച് ബ്ലൗസില്‍ ഫോട്ടോഷൂട്ടുമായി സരയു

Must read

തന്റെ ഏറ്റവും പ്രിയപ്പെട്ട വസ്ത്രത്തെക്കുറിച്ചുള്ള ബാല്യകാല ഓര്‍മകള്‍ പങ്കുവെച്ച് നടി സരയു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെ വസ്ത്രം കണ്ട് വാശി പിടിച്ച് വാങ്ങിയ പാവാടയും ബ്ലൗസിനേയും കുറിച്ചാണ് താരത്തിന്റെ രസകരമായ കുറിപ്പ്.

ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നതിന് ശേഷം കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ എന്ന് പാടി നടപ്പായിരുന്നു എന്നാണ് താരം കുറിക്കുന്നത്. ഇഷ്ടവേഷം ധരിച്ചുള്ള തന്റെ കുട്ടിക്കാല ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. അതിനൊപ്പം മനസില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ഓറഞ്ച് ബ്ലൗസ് അണിഞ്ഞുകൊണ്ടുള്ള പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.

സരയുവിന്റെ കുറിപ്പ്

ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസ്സില്‍ തോന്നിയത്…. പിന്നെ വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീര്‍പ്പിച്ചു നടക്കലിന്റെയും ദിവസങ്ങള്‍… സമരം വിജയം കണ്ടു, പച്ചാളത്ത്, സിന്ദൂരം ടെസ്റ്റിസില്‍ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു…

പിന്നെ മഞ്ജുവാര്യര്‍ അടുക്കളയിലും മുറിയിലും എല്ലാം കാക്കക്കറുമ്ബന്‍ കണ്ടാല്‍ കുറുമ്ബന്‍ എന്ന് പാടി നടപ്പായി…സ്‌കൂളില്‍ അതിട്ട് പാട്ടുപാടി (അന്ന് ഞാന്‍ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാന്‍ സ്വയം ആ പരിപാടി നിര്‍ത്തി ) പാവാടയും ബ്ലൗസും വേറെ കുറേ വന്നു,

സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അത്ര ഡ്രെസ്സുകള്‍ കൈയ്യില്‍ വന്ന് ചേര്‍ന്നു, മഞ്ജു ചേച്ചി വീണ്ടും സിനിമയില്‍ എത്തി, ഞാനും കറങ്ങിതിരിഞ്ഞു സിനിമയുടെ ഓരത്ത് ചെന്നെത്തി, സിനിമകളില്‍, ഓണം ഫോട്ടോഷൂട്ടുകളില്‍ പല നിറങ്ങളില്‍ പാവാടയും ബ്ലൗസ്സുകളും ഇട്ടു, എന്നാലും ഓറഞ്ച് ബ്ലൗസ് കാണുമ്‌ബോള്‍ ഒരിഷ്ടമാണ്, ആദ്യമായി സ്വന്തമായതിനോടുള്ള ഒരു ഇഷ്ടമുണ്ടല്ലോ, ലത്….

ഓരോരോ ഭ്രാന്തുകള്‍!

View this post on Instagram

ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസ്സിൽ തോന്നിയത്…. പിന്നെ വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീർപ്പിച്ചു നടക്കലിന്റെയും ദിവസങ്ങൾ… സമരം വിജയം കണ്ടു, പച്ചാളത്ത്, സിന്ദൂരം ടെസ്റ്റിസിൽ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു… പിന്നെ മഞ്ജുവാര്യർ അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ എന്ന് പാടി നടപ്പായി…സ്കൂളിൽ അതിട്ട് പാട്ടുപാടി (അന്ന് ഞാൻ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാൻ സ്വയം ആ പരിപാടി നിർത്തി ) പാവാടയും ബ്ലൗസും വേറെ കുറേ വന്നു, സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അത്ര ഡ്രെസ്സുകൾ കൈയ്യിൽ വന്ന് ചേർന്നു, മഞ്ജു ചേച്ചി വീണ്ടും സിനിമയിൽ എത്തി, ഞാനും കറങ്ങിതിരിഞ്ഞു സിനിമയുടെ ഓരത്ത് ചെന്നെത്തി, സിനിമകളിൽ, ഓണം ഫോട്ടോഷൂട്ടുകളിൽ പല നിറങ്ങളിൽ പാവാടയും ബ്ലൗസ്സുകളും ഇട്ടു, എന്നാലും ഓറഞ്ച് ബ്ലൗസ് കാണുമ്പോൾ ഒരിഷ്ടമാണ്, ആദ്യമായി സ്വന്തമായതിനോടുള്ള ഒരു ഇഷ്ടമുണ്ടല്ലോ, ലത്…. ഓരോരോ ഭ്രാന്തുകൾ! @appukrishphotography @krishphotography_cherpulassery @abilashchicku

A post shared by Sarayu Mohan (@sarayu_mohan) on

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week