കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് സ്ഥിതിഗതികള്‍ അതീവ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി പോലീസ്. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാന്‍ നാളെ മുതല്‍ സ്വകാര്യ- കെഎസ്ആര്‍ടിസി ബസുകളിലടക്കം പരിശോധന നടത്തുമെന്ന് എറണാകുളം റൂറല്‍ എസ് പി.കെ കാര്‍ത്തിക് പറഞ്ഞു.
നിയമം ലംഘിക്കുന്ന ബസുടമകള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും എസ്.പി വ്യക്തമാക്കി. എറണാകുളം മാര്‍ക്കറ്റ് അടച്ച സാഹചര്യത്തില്‍ ജില്ലയിലെ മറ്റ് മാര്‍ക്കറ്റുകളില്‍ രോഗം വ്യാപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പോലീസിന്റെ കര്‍ശന നടപടി. മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും ആള്‍കൂട്ടമനുവദിക്കില്ലെന്നും എസ്.പി കാര്‍ത്തിക് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News